"എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

2019-ൽ ചൈനയിലെ വുഹാനിൽ നിന്നും കണ്ടുവന്ന മഹാവ്യാധിയാണ് കൊറോണ വൈറസ് . ഇപ്പോൾ ലോകമെമ്പാടും വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ കേരളത്തിൽ (ത്രിശൂർ) ആണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇപ്പോൾ ഇത് 'കോവിസ് - 19' എന്ന പേരിൽ അറിയപ്പെടുന്നു.

    സാധാരണ ചുമയും, കടുത്ത പനിയും , തൊണ്ടവേദനയും, ലക്ഷണമായി കാണുന്നു. വെെറസ് ശ്വാസകോശത്തിൽ എത്തുന്നതോടെ രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. ചൈന, അമേരിക്ക, ഇറ്റലി എന്നി രാജ്യങ്ങളിലെല്ലാം ഒരു പാട് ജനങ്ങൾ ഇതിനകം മരണപ്പെട്ടു. ഇതിനുള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. ഒരു രോഗിയിൽ നിന്നും നേരിട്ടോ അല്ലാതെയോ പെട്ടെന്ന് തന്നെ രോഗം പകരുന്നു. അതു സംഭവിക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകളാണ് നാം നടത്തേണ്ടത്. കൈകൾ സോപ്പിട്ട് കഴുകുകയും, സാമൂഹ്യ അകലം പാലിക്കുകയും, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ചെയ്യണം. അതിനായി കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ലോക്ഡൗൺ , ജനതാ കർഫ്യൂ എന്നിവ പ്രഖ്യാപിച്ചു. 
    സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായും പാലിച്ചുകൊണ്ട് നാം ഓരോരുത്തരും സ്വയം സുരക്ഷിതരായി തുടരുകയും അതിലൂടെ നമ്മുടെ സമൂഹത്തിൻെറയും,  രാജ്യത്തിൻെറയും, ലോകത്തിൻെറതന്നെ സുരക്ഷ ഉറപ്പു വരുത്താനും നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
അർച്ചന ടി പി
4A എ എം എൽ പി സ്കൂൾ വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം