"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ദാഹിച്ചു വലഞ്ഞ കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ദാഹിച്ചു വലഞ്ഞ കാക്ക

ഒരിക്കൽ ഒരു കാട്ടിൽ ഒരു കാക്ക ഉണ്ടായിരുന്നു.കാക്ക ഒരുപാട് ദൂരം പാറി നടന്നു. കാക്കക്ക് ദാഹിക്കുവാൻ തുടങ്ങി. കാക്ക കാട്ടിൽ എല്ലായിടവും വെളളം അന്വോഷിച്ചു നടന്നു. എവിടെയും വെള്ളം കണ്ടെത്താനായില്ല. ദാഹം കാരണം കാക്ക ക്ഷീണിച്ചു. അവൻ വെള്ളം അന്വോഷിച്ചു അടുത്തുള്ള പട്ടണത്തിലേക്ക് പറന്നു.അവിടെ അവൻ ഒരു വലിയ വീട് കണ്ടു. ഇവിടെ എന്തായാലും വെള്ളം ഉണ്ടാകുമെന്ന് കരുതി അവൻ നോക്കി, അവിടെ ഒരു കുടം ഇരിക്കുന്നത് അവൻ കണ്ടു. കാക്ക വേഗം പറന്ന കുടത്തിന് അരികിലെത്തി കുടത്തിലേക്ക് എത്തിനോക്കി. അതിൽ കുറച്ച് വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. കാക്ക എന്ത് ചെയ്യുമെന്ന് കുറെ ആലോചിച്ചു.അപ്പോൾ കാക്കക്ക് ഒരു ബുദ്ധി തോന്നി. കുടത്തിൽ കല്ലിട്ട് നോക്കിയാലോ? അങ്ങനെ കാക്ക അവിടെ നിന്നും കുറച്ച് കല്ല് പെറുക്കി കുടത്തിൽ ഇട്ടു. വെള്ളം പൊങ്ങി വരുന്നത് കാക്ക കണ്ടു. കാക്കക്ക് സന്തോഷമായി.കാക്ക കുടത്തിൽ തലയിട്ടു ദാഹം തീരുവോളം വെള്ളം കുടിച്ചു. കാക്ക സന്തോഷത്തോടെ അവൻ്റെ കാട്ടിലേക്ക് പറന്നു പോയി.

Muhammed hanan.p
4B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ