"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

കോറോണയെ നിസ്സാരമാകരുത്. കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു ലോകം ഭീതിയിലാണ് ആളുകളെ കാർന്നുതിന്നുന്ന പുതിയ ഒരു വൈറസ്. ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ് ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ് ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇര യിരിക്കുന്നത് ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത് 160 അറുപതിലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു വന്നിരുന്നു ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആരോഗ്യ സംഘടന വ്യക്തമാക്കുന്നത് ഈയൊരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധ്യത യുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് കൊറോണ വൈറസ്? 
        പലർക്കും ആശങ്ക ഉണ്ടാകും എന്താണ് കൊറോണാ വൈറസ് എന്ന് സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ്  എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടംകൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ  രൂപത്തിൽ  കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന  അർത്ഥം വരുന്ന കൊറോണ എന്ന പേര്  നൽകിയിരിക്കുന്നത്. വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ സൂ നോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞൻ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ  സംവിധാനങ്ങളെ തകരാറിൽ ആകാൻ കെൽപ്പുള്ള കൊറോണ വൈറസുകൾ ആയിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്.
 എന്തൊക്കെയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ? 
      2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ ഇതിനകം തന്നെ ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്, തായ്‌ലാൻഡ്, തായോ എൻ, മക്കാവു, ഹോങ്കോങ് തുടങ്ങിയിടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ്  ലോകാരോഗ്യ സംഘടനാ വ്യക്തമാക്കുന്നത്. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. 
    പനി, ചുമ, ശ്വാസതടസ്സം, തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട്  ഇത് നിമോണിയ ലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതോ രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസം ആണ്. 5 അല്ലെങ്കിൽ 6 ദിവസമാണ് ഇൻക്യുബേഷൻപീരീഡ് 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.  
       ഇവയെ മാത്രമല്ല മേൽപ്പറഞ്ഞ പോലെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാൻ ഇടയുള്ളത് കൊണ്ട് തന്നെയുള്ള അതീവജാഗ്രത വേണം. 
Riya Basheer -N
4 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം