"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/ഉണ്ണിയുടെ മടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/ഉണ്ണിയുടെ മടി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...) |
||
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഉണ്ണിയുടെ മടി ഇന്ന് ഒരു ലീവ് ദിവസമായിരുന്നു .സ്വന്തമായി കേക്കുണ്ടാക്കി വിറ്റാണ് റാണിയുടെ കുടുംബം ജീവിക്കുന്നത് .റാണിയുടെ മകൻ ഉണ്ണിക്ക് കേക്ക് എന്നുവെച്ചാൽ ജീവനായിരുന്നു. അതിലേറെ അവൻ എല്ലാക്കാര്യത്തിലും മടിയനായിരുന്നു.വീട്ടിൽ അവന് ഫുട്ബോൾ കാണലായിരുന്നു വിനോദം.കേക്കുണ്ടാക്കുന്ന അമ്മയെ സഹായിക്കുന്നത് അച്ഛനായിരുന്നു. അമ്മ റാണിയെ സഹായിക്കാൻ അച്ഛൻ ഉണ്ണിയോട് പറയും എന്ന് ഭയന്ന് അവൻ കൂട്ടുകാരോടൊപ്പം ഏറെ നേരം കളിക്കുമായിരുന്നു. കളി കഴിഞ്ഞ് വന്ന ഉണ്ണി അടുക്കളയിലേക്ക് ഓടി വന്ന് കൈ കഴുകാതെ കേക്ക് കഴിച്ചതിന് അച്ഛൻ അവനെ വഴക്കുപറഞ്ഞു .മോനേ ഉണ്ണി അച്ഛൻ പറയുന്നത് കേൾക്ക് കൈ കഴുകാതെ കേക്ക് കഴിച്ചാൽ എൻ്റെ കുഞ്ഞിന് രോഗം വരും എന്നെല്ലാം അച്ഛൻ ഉപദേശിച്ചു.ഉണ്ണിക്ക് അത് ഇഷ്ടമായില്ല. ഒട്ടും താൽപര്യമില്ലാതെ കൈ കഴുകി വന്ന് കേക്ക് കഴിച്ചു.പിറ്റേ ദിവസം അമ്മ റാണിയുടെ അടുത്ത് ചെന്ന് അവൻ്റെ കൂട്ടുകാർക്ക് കൊടുക്കാനായി അൽപം കേക്ക് ആവശ്യപ്പെട്ടു .അമ്മ അത് സമ്മതിച്ചതിൽ അവന് സന്തോഷമായി. അന്ന് ക്ലാസിലേക്ക് അവൻ സന്തോഷത്തോടെയാണ് പോയത്. ക്ലാസ്സിലെ ബ്രേക്ക് സമയത്ത് കുറച്ച് സമയം കളിച്ചതിനു ശേഷം അവൻ കൂട്ടുകാർക്ക് കേക്ക് നൽകി. കേക്ക് കഴിക്കുന്ന സമയത്ത് അവൻ അച്ഛൻ പറഞ്ഞതെല്ലാം ഓർത്തു. കൈ കഴുകാൻ പോകേണ്ട മടി കൊണ്ട് അവൻ വ്യത്തിയില്ലാത്ത കൈ കൊണ്ട് കേക്ക് കഴിച്ചു. വയറുവേദന കാരണം പിറ്റേ ദിവസം ക്ലാസിൽ പോകാൻ അവന് സാധിച്ചില്ല. അച്ഛൻ ഉണ്ണിയേയും കൊണ്ട് ആശുപത്രിയിൽ പോയി. ഡോക്ടർ അവനോട് വ്യക്തി ശുചിത്വത്തെ പറ്റി പറഞ്ഞപ്പോഴാണ് അവന് കാര്യം മനസിലായത്.വീട്ടിൽ ചെന്ന് അവൻ സ്കൂളിൽ നടന്നതെല്ലാം പറഞ്ഞു. ഇനി കൈ കഴുകാതെ ആഹാരമൊന്നും കഴിക്കില്ലാ എന്നുംഅവൻ അച്ഛനോട് പറഞ്ഞു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ