"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

അമ്മുവിൻ്റെ അച്ഛൻ ഗൾഫിൽ നിന്നും വരുന്നുണ്ട്. അവൾക്ക് സന്തോഷമായി.പക്ഷെ അച്ഛൻ വന്നയുടൻ ആരുടേയും മുഖത്തു പോലുo നോക്കാതെ ഒരു മുറിയിയിൽ കയറി വാതിലടച്ചിരുന്നു.അമ്മുവിനു സങ്കടമായി. അച്ഛൻ കൊണ്ടുവന്ന സാധനങ്ങളോ കളിപ്പാട്ടങ്ങളോ തൊടരുത്. ചിലർ വന്നു പറഞ്ഞു 'അമ്മുവിഷമിച്ചിരിക്കുന്ന അമ്മയുടെ അരികിലെത്തി. അച്ഛൻ കൊറോണയുണ്ടോ എന്നറിയാൻ നിരീക്ഷണത്തിലാ- അമ്മ പറഞ്ഞു. അവൾ അച്ഛനെ ജനലിലൂടെ മാത്രം നോക്കി. പിന്നെ തോട്ടത്തിൽ കുറെ പയറും വെണ്ടയും മത്തനും പല പച്ചക്കറികളും നട്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചിലർ വന്ന് അച്ഛനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അമ്മയോടൊപ്പം അമ്മുവും കരഞ്ഞു കുറച്ചു ദിവസം കഴിഞ്ഞ് അച്ഛൻ അമ്മക്ക് വീഡിയോ കോൾ ചെയ്തു.അച്ഛന് അസുഖം കുറവുണ്ട്. അമ്മ പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു അച്ഛൻ ആശുപത്രിയിൽ നിന്നും തിരിച്ചു വന്നു അച്ഛനു അസുഖം മാറി. അമ്മുവിന് സന്തോഷമായി.അവൾ തൻ്റെ പച്ചക്കറിത്തോട്ടം അച്ഛനെ കാണിച്ചു.അച്ഛൻ അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.

ജുമാ ബനഫ് ഷ- U
2 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ