"എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്/അക്ഷരവൃക്ഷം/ചിന്നുവിൻ്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''ചിന്നുവിൻ്റെ സങ്കടം''' | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= '''ചിന്നുവിൻ്റെ സങ്കടം'''  
| തലക്കെട്ട്= '''ചിന്നുവിന്റെ സങ്കടം'''  
| color=4
| color=4
}}
}}
വരി 19: വരി 19:
| color= 4
| color= 4
}}
}}
{{verified1|name=lalkpza| തരം= കഥ}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചിന്നുവിന്റെ സങ്കടം


ചിന്നുവിൻ്റെ സങ്കടം തീരുന്നില്ല. അവളുടെ കണ്ണുകൾ കരഞ്ഞു കരഞ്ഞു കലങ്ങി ഇരിക്കുന്നു. അവളും മമ്മിയും അനിയത്തിയും കൂടി ലണ്ടനിൽ ഉള്ള പപ്പയുടെ അടുത്തേക്ക് പോവാൻ തയ്യാറെടുക്കുകയായിരുന്നു. അവൾ മമ്മിയോട് ചോദിച്ചു, മമ്മീ ...മമ്മീ.. നമ്മൾ എന്നാ ലണ്ടനിലേക്ക് പോവുന്നത്. പപ്പയെ കാണാൻ കൊതിയാവുന്നു. അതുകേട്ടു മമ്മി പറഞ്ഞു അടുത്ത ചൊവ്വാഴ്ച പുറപ്പെടും മോളേ. അങ്ങനെ അവൾ പ്രതീക്ഷയോടെ കാത്തിരുന്ന ചൊവ്വാഴ്ച വന്നെത്തി. അവർ അമ്മാവന്റെ കൂടെ എയർപോർട്ടിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് അവൾ ആ വാർത്ത കേട്ടത്. കൊറോണ വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടി രാജ്യം മുഴുവൻ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നുമുതൽ ഒരു രാജ്യത്തേക്കും വിമാനം പുറപ്പെടില്ല. അവൾക്കു വല്ലാത്ത സങ്കടം വന്നു. അവൾ കരഞ്ഞു കൊണ്ട് വീട്ടിലേക്കു മടങ്ങി. ഇനി എന്നാണ് മമ്മീ നമുക്ക് പോവാനാവുക. രോഗത്തിനൊന്ന് ശമനം വന്നാൽ നമുക്ക് പുറപ്പെടാം മോളേ, മമ്മി അവളെ ആശ്വസിപ്പിച്ചു. ഓരോ ദിവസവും പപ്പ വിളിക്കുമ്പോൾ അവൾ സങ്കടം പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം പപ്പ വിളിച്ചപ്പോൾ ചെറിയ തൊണ്ട വേദനയും ശ്വാസതടസ്സവും ഉണ്ടെന്നു പറഞ്ഞിരുന്നു.പിന്നെ രണ്ടു ദിവസം പപ്പയുടെ വിളി വന്നില്ല. പിന്നെ കേട്ടത് പപ്പയുടെ മരണ വാർത്തയാണ്. ചിന്നു തകർന്നു പോയി. അവൾ വാവിട്ടു കരഞ്ഞു. പപ്പയുടെ മൃതദേഹം പോലും അവർക്കു കാണാനായില്ല. പപ്പയുടെ ആത്മാവിനു നിത്യശാന്തി കിട്ടുന്നതിന് വേണ്ടി അവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഫാത്തിമ അഫ്രീൻ പി
3 B എ എം എൽ പി എസ് തവനൂർ സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ