"എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ആരോഗ്യ ശുചിത്വം (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ആരോഗ്യ ശുചിത്വം (ലേഖനം)" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...) |
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ആരോഗ്യ ശുചിത്വം (ലേഖനം)
വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി, എന്നിവ ശുചിത്വം എന്ന വാക്കിൽ പെടുന്നു. വ്യക്തി ശുചിത്വം സമൂഹ ശുചിത്വം ഇവ നിർബന്ധമാണ്. അതുപോലെതന്നെ പരിസരം വൃത്തിയായി സൂക്ഷിക്കുക. മാലിന്യ സംസ്കരണം, കൊതുകു നിവാരണം എന്നിവ നടപ്പിലാക്കുക. വ്യക്തി ശുചിത്വം ഗ്രഹ ശുചിത്വം പരിസര ശുചിത്വം, എന്നിവയൊക്കെയാണ് നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തിന് ഒരു മുഖ്യ ഘടകം. നമ്മൾ ഓരോരുത്തരും സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. നല്ല ഒരു ആരോഗ്യമുള്ള തലമുറയും, ആരോഗ്യമുള്ള ഒരു സമൂഹത്തെയും നമുക്ക് വാർത്തെടുക്കാൻ കഴിയും. പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടുകയും ചെയ്യാം. അതിനു നാം ചെയ്യേണ്ട മുൻകരുതലുകൾ, ഇടയ്ക്കിടക്ക് കൈകൾ നന്നായി സോപ്പിട്ട് കഴുകുക. പൊതുസ്ഥലങ്ങളിൽ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും കൈകൾ സോപ്പിട്ട് കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മുഖം മറക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത്ഒഴിവാക്കുക, രോഗബാധിതരുടെ ഇടയിൽ സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, നഖം വെട്ടി വൃത്തിയാക്കുക, രണ്ടുനേരം പല്ലുതേക്കുക, ദിവസവും രണ്ടുനേരം കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പൊതുസ്ഥലങ്ങളിൽ വിസർജനം നടത്താതിരിക്കുക, പുറത്തു നിന്നുള്ള ഭക്ഷണവും പഴകിയ ഭക്ഷണവും ഒഴിവാക്കുക, സമയത്തിന് ആഹാരം കഴിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയതിനുശേഷം ഉപയോഗിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ധാരാളം ഇലക്കറികൾ കഴിക്കുക, പ്ലാസ്റ്റിക് ബോട്ടുകൾ ഒഴിവാക്കുക, നന്നായി വിശ്രമിക്കുക, വ്യായാമം ചെയ്യുക, പുകവലി മദ്യപാനം എന്നിവ ഒഴിവാക്കുക, ഇവയൊക്കെ ഓരോ വ്യക്തിയും ശ്രദ്ധിച്ച് ജീവിതത്തിൽ ശീലമാക്കിയാൽ നല്ല ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം