"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/താരയുടെ പച്ചക്കറി തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1| തലക്കെട്ട്=താരയുടെ പച്ചക്കറിത്തോട്ടം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| color=5
| color=5
}}
}}
{{verified1|name=lalkpza| തരം= കഥ}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

താരയുടെ പച്ചക്കറിത്തോട്ടം

മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് താരയും അവളുടെ കൊച്ചു കുടുംബവും താമസിച്ചിരുന്നത്.സ്കൾ വിട്ടു വന്നാൽ അവൾ ആദ്യം പോവാറുള്ളത്, വീടിന്റെ പിന്നാംപുറത്തെ തൊടിയിലേക്കാണ് .അവിടെ നിറയെ പൂക്കളും ചെടികളുമുണ്ട്.താര എല്ലാ ദിവസവും അവയ്ക്ക് വെള്ളം നനക്കുകയും അവയെ പരിപാലിക്കുകയും ചെയ്യാറുണ്ടായിരുന്നു.അവിടേക്ക് അതിഥികളായെത്താറുള്ള വണ്ടിനോടും പൂമ്പാറ്റകളോടും കഥ പറഞ്ഞിരിക്കുമ്പോഴാണ് അമ്മ ണവളെ വിളിച്ചത്.സ്കൂളിൽ നിന്ന് കിട്ടിയ വിത്തുകളാൽ അവളു അമ്മയും നിർമിച്ച പച്ചക്കറി തോട്ടത്തിലായിരുന്നു അമ്മ.അവിടെ നിറയെ മുളകും തക്കാളിയും ചീരയും വെണ്ടയുമെല്ലാമുണ്ടായിരുന്നു.അവൾക്കപ്പോൾ ലില്ലി ടീച്ചർ പറഞ്ഞ കാര്യം ഓർമ വന്നു.നമ്മളുണ്ടാക്കിയ പച്ചക്കറികളാകുമ്പോൾ അവ വിഷരഹിതമായിരിക്കും.അവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.അതല്ലാം ആലോചിച്ചപ്പോൾ അവൾക്ക് സന്തോഷമായി.അവൾ അമ്മയുടെ അടുത്ത് പോയ് ,അമ്മ അവളുടെ കയ്യിൽ ഒരു മുറം പച്ചക്കറികൾ കൊടുത്തു.അവൾ അത് ഉമ്മറത്ത് കൊണ്ട് പോയ് വെച്ചു.എന്നിട്ട് തെക്ക് ഭാഗത്ത് ഉയർന്ന് നിൽക്കുന്ന മാവിൻ കൊമ്പിൽ അവൾ കിളികൾക്കായ് കെട്ടിയ ചിരട്ടകളിൽ വെള്ളം നിറയ്ക്കാൻ പോയി...

ഫൻഹ
4.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ