"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ തീർത്ത വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ തീർത്ത വേദന <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ തീർത്ത വേദന" സംരക്ഷിച്ചിരിക്കുന്നു: schoolwik...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ തീർത്ത വേദന
അമ്മേ രണ്ട് ദിവസമായി ചേട്ടൻ വിളിച്ചിട്ട്. എന്താ പറ്റിയേ ഒരു വിവരവുമില്ലല്ലോ. എനിക്ക് പേടിയാകുന്നു. അമ്മേ ഏട്ടനേന്തലും! ഈശ്വരാ അങ്ങനെയൊന്നും സംഭവിക്കല്ലേ.. ഗീത വേവലാതിയോടെ അമ്മയുടെ അടുത്ത് വന്ന് പറഞ്ഞു. "ഇല്ല മോളെ... ഒന്നും സംഭവിക്കില്ല. നമ്മുടെ വിശപ്പ് മാറ്റാൻ അന്യ നാട്ടിൽ കഷ്ട്ടപ്പെടുകയാണെന്റെകുട്ടി. നമ്മളൊക്കെ പ്രാർത്ഥന ഉണ്ടാവുമ്പോൾ ഓനൊന്നും വരൂല... ഓനെ ദൈവം കാത്തോളും." പ്രതീക്ഷ വറ്റാത്ത മനസ്സുമായി അമ്മ നെടുവീർപ്പിട്ടു. 20 വർഷങ്ങൾക്കു മുൻപ് ഒരു മഴക്കാലത്ത് വള്ളം മറിഞ്ഞ് പുഴയുടെ കുത്തൊഴുക്കിൽ നഷ്ട്ടപ്പെട്ടതാണ് അവർക്കച്ചൻ. അന്ന് മുതൽ ഒരു കുറവും വരുത്താതെ അമ്മ അവരെ പൊന്നുപോലെ വളർത്തി. രാജ്യത്ത് COVID 19 ബാധ്യതരുടെ എണ്ണം 10000 കവിഞ്ഞു...... 2000 പേർ നിരീക്ഷണത്തിൽ... TV ഓണാക്കിയപ്പോൾത്തന്നെ ഈ ഞെട്ടിക്കുന്ന വാർത്തയാണ് ഗീത കണ്ടത്. ഈശ്വരാ എന്റെ ഏട്ടന് ഒന്നും വരല്ലേ... അവൾ കൈ കൂപ്പി പ്രാർത്ഥിച്ചു. ഫോൺ ബെല്ലടി കേട്ട് ഗീത ഓടി. ഹലോ... ഫോണിന്റെ അങ്ങേയറ്റത്തു നിന്നും മറുപടി വന്നു.. മനുവിന് കുറച്ചു ദിവസമായി കടുത്ത പനിയും ശ്വാസംമുട്ടലുമായിരുന്നു.പരിശോധനയിൽ COVID 19 പോസിറ്റീവ് ആണെന്ന് മനസ്സിലായി. ഇന്നലെ രോഗം മൂർച്ചിച്ച് മനു നമ്മളെ വിട്ട് പോയി. "ന്റെ ഈശ്വരാ.. ന്റെട്ടൻ.." ഗീത പൊട്ടി കരഞ്ഞു. അമ്മ ഓടി വന്നു.ഗീതയെ കെട്ടിപ്പിടിച്ച് അമ്മയും വിതുമ്പി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ