"എ.എം.എച്ച്.എസ്. വേങ്ങൂർ/അക്ഷരവൃക്ഷം/അമ്മുകുട്ടിയുടെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മുകുട്ടിയുടെ സങ്കടം | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 4
| color= 4
}}
}}
{{verification4|name=lalkpza| തരം=കഥ}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മുകുട്ടിയുടെ സങ്കടം

അപ്പുറത്തെ വീട്ടിലെ അമ്മുക്കുട്ടിയുടെ കരച്ചിൽ കേട്ടാണ് രാവിലെ എന്നും ഞാൻ ഉണരാറുള്ളത്. അമ്മുക്കുട്ടിയുടെ അമ്മ ദൂരെ ഒരാശുപത്രിയിൽ നഴ്സാണ്. എന്നും ഒരു മാലാഖയെപ്പോലെ പുഞ്ചിരിച്ച് മുന്നിൽ വരുന്ന അമ്മുക്കുട്ടിയുടെ അമ്മയെ കാണുമ്പോൾ എനിക്കും ഒരു നഴ്സാകണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് നാളായി അമ്മുക്കുട്ടിയുടെ അമ്മയെ കാണാൻ കഴിയുന്നില്ല. അമ്മയോട് ചേദിച്ചപ്പോൾ അമ്മ പറഞ്ഞു. അവർക്ക് കൊറോണ രോഗികളെ ചികിൽസിക്കിന്ന വാർഡിലാണ് ഇപ്പോൾ ജോലി. അത്കൊണ്ട് ഇപ്പോൾ അവർക്ക് വരാൻ കഴിയുന്നില്ല. ഇപ്പോൽ കുറച്ച് ദിവസമായി കൊറോണ എന്ന വാക്കേ കേൾക്കാറുള്ളു. പത്രം നോക്കിയാലും ടിവി തുറന്നാലും ഈ കൊറോണ തന്നെയുള്ളു. അവളുടെ കരച്ചിൽ എന്നെപ്പോലെ അമ്മക്കും സഹിക്കാൻ പറ്റുന്നില്ലെന്ന് തോന്നി. "അമ്മെ ഞാനവളെ പോയി ഒന്ന് കളിപ്പിച്ചോട്ടെ”. "അയ്യോ വേണ്ട മോളെ ഇപ്പോൾ പിറത്തേക്കൊന്നും ഇറങ്ങാൻ പാടില്ല.” അമ്മയുടെ മറുപടി എന്നെ നിരാശയാക്കിയെങ്കിലും ഞാൻ ജനലിലൂടെ എത്തിനോക്കി. അവളുടെ അച്ഛൻ കരച്ചിൽ മാറ്റാൻ പാടുപെടുകയാണ്. മുറ്റത്ത് കോഴികളേയും പൂച്ചകളേയുമൊന്നും അവൾ നോക്കുന്നില്ല. അവൾക്ക് അമ്മയെ കാണണം എന്ന ഒരേ വാശി. കുറ്റം പറയാൻ പറ്റില്ലല്ലോ പൊടിക്കുഞ്ഞല്ലേ. കൊറോണയുടെ ചിന്തകളിൽ മുഴുകിയിരിക്കേ അവളുടെ കരച്ചിൽ മെല്ലേ കേൾക്കാതായി. അവളുടെ അമ്മ വന്നോയെന്ന് ഞാൻ ജനാലയിലൂടെ എത്തിനോക്കി. അവളുടെ അച്ഛൻ അവളെ ഉടുപ്പെല്ലാം ഇടീച്ച് പുറത്തിറക്കാൻ നിൽക്കുന്നുണ്ട്. അവളുടെ അമ്മയെ കൂട്ടികൊണ്ട് വരാൻ പോവുകയായിരിക്കും. എനിക്ക് സന്തോഷമായി. അവളുടെ മുഖത്ത് ഒരുചിരിയുണ്ട്. ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. വിവരം പറഞ്ഞു. "ഇങ്ങോട്ട് കൊണ്ട് വരാനൊന്നും പറ്റില്ലാ.. ദൂരെ നിന്ന് ഒരുനോക്കു കാണാം” എന്നാലും ആ കുഞ്ഞിന് അത്രയെങ്കിലും സമാധാനം കിട്ടുമല്ലോ. വല്ലാത്തോരു അവസ്ഥ തന്നെ. അമ്മയുടെ സംസാരം വീണ്ടും എന്നെ നിരാശയാക്കി. സ്വന്തം അമ്മയെ ദൂരെ നിന്നും നോക്കികാണുന്ന അമ്മുക്കിട്ടിയും അവളെ മാറോട് ചേർക്കാൻ വിതുമ്പി നിൽകുന്ന അമ്മയും മനസ്സിൽ ഒരു നോമ്പരമായി. ഈ മഹാമാരിക്ക് മുമ്പിൽ മനുഷ്യൻ തോറ്റ് പോവുകയാണോ.

NUHA SEEMAL
4 B എ എം എച്ച്എസ് വേങ്ങൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ