"എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/വീണ്ടെടുത്ത സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീണ്ടെടുത്ത സ്നേഹം | color= 2 <!-- 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കഥ}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വീണ്ടെടുത്ത സ്നേഹം

ഒരിടത്തൊരു പാവം പെൺകുട്ടി ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛനും അമ്മയും കൂടി ആ കുട്ടിയെ അനാഥാലയത്തിൽ കൊണ്ടുപോയി വിട്ടു. ആ കുട്ടിക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹം ലഭിച്ചില്ല. അങ്ങനെ അവൾ കുറച്ചു വലുതായി. അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വന്ന ഒരാൾക്ക് ആ കുട്ടിയെ വളരെ അധികം ഇഷ്ടപ്പെട്ടു. അങ്ങനെ അയാൾ ആ കുട്ടിയെ ദേവിക എന്നു പേര് വിളിച്ചു. ദേവികയെ സ്വന്തം മോളായി അവർ കണ്ടു. ദേവിക വളർന്നു രണ്ടാം ക്ലാസ്സിൽ എത്തി. ഒരു ദിവസം അലമാര തുറന്നപ്പോൾ ഒരു ചിത്രം ദേവിക കണ്ടു ദേവിക അതെടുത്തു അവളുടെ അമ്മയുടെ അടുത്തേക്ക് ചെന്നു ഇതാരാണ് എന്നു അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു "അത് നിന്റെ ചേച്ചിയാണ് അവൾ മരിച്ചു പോയി" എന്നു. ആ കുട്ടി അങ്ങനെ വളർന്നു ദേവികയെ എടുത്തു വളർത്തിയതാണ് എന്നു അവർ അവളെ അറിയിച്ചില്ല. ദേവിക നല്ല രീതിയിൽ പഠിച്ചു വളർന്നു വലുതായി അവൾക്ക് നല്ലൊരു ജോലിയും ആയി വിവാഹം കഴിച്ചു രണ്ടു കുട്ടികളും ആയി. അച്ഛനും അമ്മക്കും വയസ്സായി. അവരെ നോക്കാൻ ആരുമില്ലാതെ ആയി ദേവിക അവരെ വൃദ്ധസദനത്തിൽ കൊണ്ട് പോയി ഉപേക്ഷിച്ചു. ഒരു ദിവസം ദേവികയുടെ അച്ഛനെയും അമ്മയെയും അറിയുന്നവർ ആ വീട്ടിലേക്ക് വന്നു. അവൾ അവരെ കയറ്റി ഇരുത്തി. "നിന്റെ അച്ഛനും അമ്മയും സുഖമായിരിക്കുന്നു" അയാൾ ചോദിച്ചു. ദേവിക പറഞ്ഞു "അവർ ഇപ്പോൾ എന്റെ കൂടെ ഇല്ല നോക്കാൻ വയ്യാതെ ആയപ്പോൾ വൃദ്ധസദനത്തിൽ ആക്കി". ഇത് കേട്ടപോൾ അവർക്ക് ഭയങ്കര അസ്വസ്ഥത ആയി. അത് കണ്ട് ദേവിക ചോദിച്ചു "നിങ്ങൾക്കെന്ത് പറ്റി?" അവർ ദേവികയെ എടുത്ത് വളർത്തിയത് ആണെന്ന് അവളോട് പറഞ്ഞു. അവൾക് സങ്കടം സഹിക്കാൻ ആയില്ല. ഒരമ്മയില്ലത്ത കുട്ടിയായി വളരേണ്ടിയിരുന്നില്ലേ ഞാൻ. എനിക്ക് ആ അച്ഛനും അമ്മയും അല്ലേ നല്ലൊരു ജീവിതം തന്നത്. ഞാനവരെ ഉപേക്ഷിക്കാൻ പാടില്ലായിരുന്നു എന്ന് അവൾ ഒറ്റക്ക് നിന്ന് പിറുപിറുത്തു. വിരുന്നുകാർ പോയി. ദേവിക അവളുടെ ഭർത്താവിനെ വിളിച്ചു."നമുക്ക് അച്ഛനെയും അമ്മയെയും തിരികെ കൊണ്ട് വരണം". അവർ വേഗം അച്ഛനെയും അമ്മയെയും തിരികെ കൊണ്ട് വന്നു. അവരുടെ കാൽക്കൽ വീണ് അവൾ മാപ്പ് പറഞ്ഞു. അങ്ങനെ അവർ ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചു.

ഹിബ ഷെറിൻ വി
8 C എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ