"എ ജി ജെ എം സ്കൂൾ കാര്യവട്ടം/അക്ഷരവൃക്ഷം/മഴയോർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ ജി ജെ എം സ്കൂൾ കാര്യവട്ടം/അക്ഷരവൃക്ഷം/മഴയോർമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴയോർമ്മ


അന്യമായെന്നു നിനച്ചിരുന്നോരു ദിവ്യാനുഭൂതി
ഇനിയുമൊരു വട്ടമെൻ ഓർമ്മകൾ തേടാൻ
എൻ മുന്നിൽ വന്നൊരു ജല സ്പർശമോ ഈമാരി
ശാപമോക്ഷാർദ്രമാകുന്നു ഭൂമിദേവി


ബാല്യ കാലത്തിന്റെ ഓർമകൾ
എന്നിൽ അമൃദധാരയായ് പെയ്തിറങ്ങി
ഞാനുമൊരു ബാലനായ് കളിയാടിടുന്നിതാ

വർഷകാലത്തിന്റെ ഓർമ്മകൾ മായാതെ
ഇതളിട്ടു വീഴുമെൻ ജീവിതത്തിൽ
നീർവറ്റി വരണ്ടൊരെൻ ജീവിതത്തിൽ
ഇറ്റിറ്റു വീഴുന്നു ജലകണങ്ങൾ





Aalab G Sohan
4 A എ ജി ജെ എം സ്കൂൾ കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത