"ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള സഹജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്വം പുലർത്തുന്നു. ജീവന്റെ തുടർച്ചയ്ക് പ്രകൃതിയുടെ നിലനില്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഒരു പ്രദേശത്തെ ആവാസ വ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. പ്രകൃതി നമുക്കായ് ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥായും സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മൾ വ്യക്തികൾ ചില ശീലങ്ങൾ പിന്തുടരേണ്ടതുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ പകർച്ച വ്യാധികൾ കുറവായിരിക്കും. പരിസര ശുചിത്വത്തിനും പൊതു സ്ഥലങ്ങൾ  ശുചിയായി സൂക്ഷിക്കുന്നതിനും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളം polulla ജന സാന്ദ്രത ഏറിയ പ്രദേശത്തു ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വൈറൽ രോഗങ്ങൾ മൂലമുള്ള  പകർച്ച വ്യാധികൾ വർധിച്ചു വരാനുള്ള കാരണം ഇതാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മണ്ണിൽ വലിച്ചെറിയുന്നത് വഴി മണ്ണിന്റെ സംതുലിതാവസ്ഥാ നഷ്ടപ്പെടുന്നു. മലിനജലം മണ്ണിൽ കെട്ടിക്കിടക്കാനും അതുവഴി രോഗങ്ങൾ ഉണ്ടാകാനും ഇതു കാരണമാവുന്നു. ശുചിത്വം ഒരു സംസ്കാരവും ശീലവുമാണ്. ഇത് ഓരോ വ്യക്തിയുടെയും പൊതുസ്വഭാവമായി വളർത്തിയെടുക്കേണ്ടതുണ്ട്. ഇതിനായി പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളിൽ തന്നെ കുട്ടികൾക്കു പരിശീലനം നൽകുക. സമൂഹ മാധ്യമങ്ങളിൽ കൂടി പൊതു ജനങ്ങളെ ബോധവൽക്കരിക്കുക.  മനുഷ്യന്റെ ശോഭനമായ ഭാവിക്കു മാത്രമല്ല. മാനവരാശിയുടെ നിലനില്പിനുതന്നെ പ്രകൃതിയെ സംരകിക്കേണ്ടത് അത്യാവശ്യമാണ്.
ഗോകുൽ എൻ കെ
2 A ഒടുങ്ങോട് അച്ചുതവിലാസം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം