"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/പ്രകൃതിഒരുസംഭവമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി ഒരുസംഭവമാ

നമ്മുടെ ചുറ്റുപാടുമുള്ള ഏറ്റവും  ഹൃദയസ്പർശമായ ഒന്നാണ് പ്രകൃതി. ഈ പ്രകൃതിയുടെ മനോഹാരിത പറഞ്ഞ് അറിയിക്കാൻ നമുക്ക് സാധ്യമല്ല. നമ്മുടെ പ്രകൃതി തികച്ചും വ്യത്യസ്തവും സന്തുലനമായതുമാണ്. ഇവ എല്ലാം കൊണ്ട് തന്നെ വർണനകളാൽ അധിഷ്ഠിതവും. നമ്മുടെ പ്രകൃതി അലങ്കരിച്ചിരിക്കുന്നത് ആകർഷമായ പൂക്കൾ, മനോഹാരിത നിറഞ്ഞിരിക്കുന്ന താഴ്വാരം, മല, വ്യത്യസ്ത നിറത്തിലും, തരത്തിലും ഉള്ള പക്ഷിക്കാൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീല മേഘങ്ങൾ ചുറ്റപ്പെട്ട ആകാശം, ഭൂമി,നദികൾ, കടൽ,  സൗന്ദര്യ അധിഷ്ഠിതമായ വനങ്ങൾ, ശുദ്ധമായ വായു, മലകൾ തുടങ്ങിയ അനന്തമായ കാഴ്ചകൾ കൊണ്ട് നിറഞ്ഞ നമ്മുടെ കണ്ണുകൾ. ഈ കണ്ണുകളിൽ പതിഞ്ഞവ മായാത്ത ചിത്രം പോലെ നമ്മുടെ മനസ്സിൽ തളിക്കുന്നു. പുൽക്കൊടിയും പൂവും, പൂമ്പാറ്റയും,  സ്വർണ്ണമത്സ്യം, മനുഷ്യനും എല്ലാം ഭൂമിയിൽ സഹോദരങ്ങളായിയാണ് ജീവിച്ചിരുന്നതു എന്ന് നമുക്ക് നമ്മുടെ പൂർവികർ മനസ്സിലാക്കിത്തരുന്നു. അവർ നമ്മളെ ഉദ്ബോധിപ്പിക്കുന്നു ഭൂമിയെ സ്നേഹിക്കാനും,  പരിചരിക്കാനും, വരും തലമുറക്ക് ആസ്വദിക്കാൻ വേണ്ടിയും. നമ്മുടെ ജീവൻ നിൽക്കുന്നത് ഭൂമിയിലാണ് പക്ഷേ, നമ്മുടെ നിലനിർത്തുന്നത് പ്രകൃതിയാണ്. പരിസ്ഥിതി സംരക്ഷിച്ച് അതുപോലെതന്നെ നമ്മളെയും തിരിച്ച് സംരക്ഷിക്കും. ജന്മം നൽകാനുള്ള ശക്തിയുള്ളത് ഒന്ന്  ഭൂമിക്കും, രണ്ട് സ്ത്രീക്കും മാണ്. ഭൂമിയുടെ സൃഷ്ടി പ്രകൃതി. ഭൂമിയാകുന്ന മാതാവിനെ മടിത്തട്ടിൽ ആലോലം അടുന്നാ പ്രകൃതി നമ്മളെ സംരക്ഷിക്കുന്നു. അതിനാൽ പ്രകൃതി എന്നത് നമ്മുടെ അമ്മയെ പോലെ പരിചരികുക.

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധ വായു, ജലം, ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ ഉള്ള ഭാഗ്യം പ്രകൃതി നൽകുന്നു. വേർതിരിവില്ലാതെ. ഇത്രയും നിഷ്കളങ്കമായ, സ്നേഹധാരയാ, പ്രകൃതി ഓരോ മനുഷ്യനെയും കാത്തു സൂക്ഷിക്കുന്നു. പ്രകൃതിദത്ത പ്രക്രിയകളിൽ നിന്നും പ്രധാന സംഭവം എന്നതും പ്രകൃതി ദുരന്തം തന്നെയാണ്. നമ്മുടെ ഓരോ പ്രകൃതിയിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ ആണ് തരുന്ന ദുരന്തങ്ങൾ, പ്രളയം ആയാണ് ഇത്തവണ നമ്മൾ അനുഭവിച്ചത്. പ്രളയത്തിൽ മനുഷ്യർ ജാതിമതഭേദമില്ലാതെ ഒത്തുചേർന്നു. പൂർവ്വികരായ മനുഷ്യർ പ്രളയത്തെ വിശേഷിപ്പിക്കുന്നുത് . പ്രകൃതിയുടെ ലീലാവിലാസം എന്നാണ് മനുഷ്യന്റെ ഓരോ ദുഷ്പ്രവൃത്തികൾ കണ്ടു സഹികെട്ട് പ്രകൃതി പ്രകൃതിദുരന്തങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.സഹികെട്ട് ഭൂമിയെ നശിപ്പിക്കാതെ ഭദ്രമായി സൂക്ഷിക്കുക. ഭൂമിയെ സുരക്ഷിതവും, ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയു. സുഖ,  ശീതളമായ ഒരു ഹരിത ഗ്രഹം ആയി മൂന്നു തലമുറ പരിചരിച്ച നമ്മുടെ ഉള്ളം കയ്യിൽ ആയി തന്നു. അതുപോലെ നമ്മൾ അടുത്ത തലമുറയ്ക്ക് കൈമാറുക ഏറ്റവും അത്യാവശ്യമാണ്. ഗ്രാമങ്ങൾ എല്ലാം വലിയ നഗരങ്ങളായി മാറ്റം വന്നു. ഗ്രാമജീവിതം എന്നത് ഇപ്പോൾ പറയാൻ കഴിയും, അത് കാണാൻ സാധിക്കുന്നത് പരിമിതമാണ്. നഗരങ്ങളിൽ ഫ്ലാറ്റുകളും, പൊതു ഗതാഗതം, ഇവയെല്ലാം വർദ്ധിപ്പിച്ചിരിക്കുന്നു. ഈ സ്ഥിതിക്ക് നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത്, ശുദ്ധമായ വായുവിനെയും, കുടിവെള്ളത്തിന്റെ, ലഭ്യതയ്ക്ക് തടസ്സം വരുന്നു. അതോടൊപ്പം ശുചിത്വവും അവിടെ നിന്ന് തുടച്ച് നീങ്ങിയിരിക്കുന്നു. ഇവയോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.വികസനം എന്നത് ഒരു അത്യാവശ്യ ഘടകമാണ്. പക്ഷേ, അത് പ്രകൃതിവിരുദ്ധം ആകരുത്. അതുപോലെതന്നെ അശാസ്ത്രീയവും ആവരുത്.

 

ലോക പരിസ്ഥിതി ദിനം ആയി ജൂൺ അഞ്ചിന് നമ്മളെല്ലാവരും ചെടികൾ നട്ടു വൃക്ഷത്തൈകൾ നട്ടു പ്രകൃതി സംരക്ഷണ ആഹ്വാനം ചെയ്യും. അതാ ദിവസം മാത്രം ആയാണ് ഇപ്പോൾ കണ്ടുവരുന്നത്. വീണ്ടും പഴയപടി പ്രകൃതി തിരിഞ്ഞുപോലും നോക്കാതെ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നു. മനുഷ്യന്റെ ഈ കൊള്ളരുതായ്മകൾ പ്രകൃതിയെ എങ്ങനെ സഹിക്കുന്നു. എന്നിട്ടും നമ്മുടെ പ്രകൃതി ഒരു വൈരാഗ്യവും ഇല്ലാതെ ശുദ്ധവായു തരികയും, സ്നേഹിക്കുകയും,  പരിചരിക്കുകയും, ഇളം കാറ്റ് വീശി നമ്മളെ കുളിരണിയിക്കുകയും  ചെയ്യുന്നു. ഈ മനോഹരമായ പ്രകൃതിയെ സംരക്ഷിക്കുവാൻ നമുക്ക് ഒരു കൈ നൽകാം.

സാന്ദ്രഷാജി
10 A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ ,വടയാർ ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം