"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വം പരമപ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ശുചിത്വം പരമപ്രധാനം | color= 5 }} 'ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വം പരമപ്രധാനം" സംരക്ഷിച്ചിരിക...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം പരമപ്രധാനം
'ശുചിത്വം ഉള്ളടത്തെ ഈശ്വരൻ വസിക്കു...’ പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണ് എന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തിക്ക് ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യ അവസ്ഥ സുചിത അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വ ത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കണ്ണു തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്തുകൊണ്ടാണ് പ്രാധാന്യം കല്പിക്കാത്തത്? മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ശുചിത്വം എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിന് നേരെ വാളോങ്ങി നിൽക്കുന്ന സത്യമായി തീർന്ന് കഴിഞ്ഞിരിക്കുന്നു. ലോകത്തെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ശുചിത്വം വഴി നമുക്ക് ഇല്ലായ്മ ചെയ്യാൻ സാധിക്കും. ശുചിത്വം പലവിധത്തിലുണ്ട്.ലഏറ്റവും നല്ല ഉപാധി വ്യക്തിശുചിത്വം തന്നെയാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധികളിൽ നിന്നും ജീവിതശൈലി രോഗങ്ങളിൽനിന്നും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഈ പകർച്ചവ്യാധി ഘട്ടത്തിൽ നിരവധി കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടെക്കൂടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചു നിർബന്ധമായി മുഖം മറക്കുക, ഉയർന്ന നിലവാരത്തിലുള്ള മാസ്ക് (N95)ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ ഉത്തമം. പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, ദിവസം രണ്ടു ലിറ്റർ വെള്ളം കുടിക്കുക, ദിവസേന ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. മാലിന്യ കൂനകൾ സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും പരിസ്ഥിതി പ്രശ്നങ്ങളും രാജ്യത്തെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പേടിസ്വപ്നമാണ്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറി കഴിഞ്ഞിരിക്കുന്നു. ഈ കൊറോണ കാലത്ത് നാം പാലിക്കേണ്ട കുറച്ച് കാര്യങ്ങൾ : അകലം പാലിക്കാം, ആൾക്കൂട്ടം ഒഴിവാക്കാം, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം, എപ്പോഴും ശുചിത്വം പാലിക്കുക, യാത്രകൾ ഒഴിവാക്കുക. പ്രതിവിധിയെക്കാൾ പ്രധാനം പ്രതിരോധം.....
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം