"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എന്റെ ഭൂമി സുന്ദര ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി സുന്ദര ഭൂമി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എന്റെ ഭൂമി സുന്ദര ഭൂമി" സംരക്ഷിച്ചിര...) |
||
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
എന്റെ ഭൂമി സുന്ദര ഭൂമി
പ്രകൃതി നമ്മുടെ അമ്മയാണ്. സ്നേഹമുള്ള അമ്മ. തന്റെ മക്കൾക്ക് എല്ലാം നൽകാനായി തന്നെത്തന്നെ വിട്ടുനൽകിയ അമ്മ. ഈ ഭൂമിയിലുള്ള എല്ലാം അമ്മ തന്റെ മക്കൾക്കായി നൽകിയതാണ്. എന്നാൽ മനുഷ്യന്റെ സ്വാർത്ഥത കൊണ്ട് ഈ പരിസ്ഥിതി നാൾക്കുനാൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ .പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെ വനനശീകരണത്തിനെതിരായി പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം . പരിസ്ഥിതി ,മനുഷ്യനും ജന്തു ലോകവും സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ ദോഷഫലങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആക്കുകയും ചെയ്യും. നാം ഇന്ന് കാണുന്ന ഭൂമി നമ്മുടേത് മാത്രമല്ല ,അത് വരും തലമുറയുടേതുകൂടെയാണ്. അത് നശിപ്പിക്കാതെ വരും തലമുറയ്ക്ക് പകർന്നു നൽകേണ്ടത് നമ്മുടെ കടമയാണ്. അജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ നാം നമ്മുടെ പ്രകൃതിയെ കാർന്ന് തിന്നുകൊണ്ടിരിക്കുകയാണ്. ഫലമോ, കാൻസർ പോലുള്ള മാരക രോഗങ്ങളും പകർച്ചവ്യാധികളും നമ്മുടെ സമൂഹത്തെ കൊന്ന് തിന്നുകയാണ്. പ്രകൃതിയെ സംരക്ഷിക്കുക പ്രകൃതിവിഭവങ്ങളെ കരുതലോടെ കാത്തുസൂക്ഷിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പരിഹാരമാർഗം. നമ്മുടെ ഭൂമിയ്ക്കായി നമ്മുക്കൊന്നു ചേർന്ന് പോരാടാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം