"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം / അക്ഷയഖനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം / അക്ഷയഖനി" സംരക്ഷിച്ചിരിക്കുന്നു: schoolw...) |
(വ്യത്യാസം ഇല്ല)
|
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അക്ഷയഖനി പ്രകൃതിയെ നാം അവഗണിക്കുതോറും അത് നമ്മളോടും പ്രതികരിക്കും .അതിനുള്ള തെളിവാണ് ഇന്ന് നമ്മുടെ ചുറ്റും കാണുന്ന പ്രകൃതിക്ഷോഭങ്ങൾ. പരിസ്ഥിതി സംരക്ഷണം ഇന്ന് വളരെ അവശ്യമായി മാറിയിരിക്കുന്നു. അതുകൊണ്ട് പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധ,ം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു .ഒരു വ്യക്തി ,ഒരു കുടുംബം ,ഒരു നാട് നന്നാകണമെങ്കിൽ പരിസ്ഥിതി ശുചിത്വം ഉണ്ടാകണം .ഇതാണ് ഗാന്ധിജി പറഞ്ഞ സ്വച്ച് ഭാരതം .ശുചിത്വം ഉണ്ടാക്കി തരുന്നത് പ്രകൃതിയാണ് .പ്രകൃതി അക്ഷയഖനിയാണ് നമുക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട് .പക്ഷേ മനുഷ്യർ അവ ഉപയോഗിക്കുന്നത് ഒരു പരിധിയും ഇല്ലാതെയാണ്. നമ്മുടെ ചുറ്റുപാടുകളും പുഴയും ,മലയും, കാടും, എല്ലാം നമുക്ക് മാത്രമല്ല അടുത്ത തലമുറയ്ക്ക് വേണ്ടി കൂടിയുള്ളതാണ്. നമ്മളോരോരുത്തരും നമ്മുടെ പരിസ്ഥിതി ശുചിയായി സൂക്ഷിക്കണം. വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക ,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, യാത്രക്കിടയിൽ വാഹനങ്ങളിൽനിന്ന് മാലിന്യങ്ങൾ വലിച്ചെറിയരുത്, കീടനാശിനികൾ ഉപയോഗിക്കരുത് ,വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.... ഇവയൊക്കെ നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ നമ്മുടെ പ്രകൃതിയെ ശുചിത്വം ഉള്ളതും മനോഹരവുമാക്കി മാറ്റാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം