"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവി‍ഡ് 19


കൊറോണ വിറിഡെ (coronaviridae) എന്ന കുടുംബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ. കൊറോണ വൈറസ് മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും രോഗങ്ങളുണ്ടാക്കും കടുത്ത ചുമയും ശ്വാസതടസവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ. 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കടുത്ത ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയിലാണ് ഇത് അദ്യമായി തിരിച്ചറിഞ്ഞത്. കോവിഡ് 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. ഇത് വളരെ പെട്ടെന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചു.ഈ വൈറസ് ബാധയേറ്റ് ലോകത്ത് നിരവധിപേർ മരണമടഞ്ഞു. ഇതുവരെ കോവിഡ് 19 ന് മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമത്തിലാണ് ലോകത്തിലെ പല മരുന്നു ഗവേഷണകേന്ദ്രങ്ങളും. രോഗലക്ഷണങ്ങൾ കണ്ട ഉടൻ ചികിത്സ തുടങ്ങിയ ധാരാളം രോഗികളെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

അൻസിക
2 D ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം