"ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഡയറി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
(വ്യത്യാസം ഇല്ല)
|
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഡയറി
ഇന്ന് ഏപ്രിൽ 10 വെള്ളി. ലോക്ക് ഡൗൺ നീളും തോറും ദിനങ്ങൾ വിരസമാകുന്നു. ഇന്നും സൂര്യന്റെ രശ്മികൾ കണ്ണിൽ തട്ടിയാണ് ഉണർന്നത്.നല്ല ചൂടുള്ള ദിവസമായിരുന്നു.അമ്മ ഒരു വിഭവമുണ്ടാക്കി.പഴം കൊണ്ടുണ്ടാക്കിയ ഒന്ന്.വളരെ രുചകരമായിരുന്നു. പിന്നീട് ചേച്ചി വേദ ഗണിതത്തിലെ ചില ക്രിയകൾ പഠിപ്പിച്ചു തന്നു.ഗണിതം എളുപ്പമാക്കാൻ ഒട്ടനവധി കര്യങ്ങൾ വേദ ഗണിതത്തിലുണ്ട്.പഠിക്കാനും രസമാണ്.വൈകിട്ട് അച്ഛന്റെ കൂടെ ഷട്ടിൽ കളിച്ചു.അത്താഴം വൈകിയാണ് കഴിച്ചത്.ഉറക്കം വരുന്നത് വരെ റമ്മി കളിച്ചു.11:30 ആയപ്പോൾ കിടന്നു. ഇന്ന് ഏപ്രിൽ 11.അമ്മയുടെ പിറന്നാൾ . അമ്മയുടെ പിറന്നാളിന് കേക്ക് വാങ്ങാറാണ് പതിവ്. ഇത്തവണ അമ്മ ചോക്ലേറ്റ് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ടായിരുന്നു. അതിനാൽ തന്നെ ഞാൻ ഏറിയ പങ്കും കഴിച്ചു. പുറത്തു നിന്ന് ഒന്നും വാങ്ങാൻ കഴിയത്തു കൊണ്ട് ഞാൻ ഒരു ആശംസ കാർഡ് ഉണ്ടാക്കി. അത് അമ്മയ്ക്ക് സ്കി ഹിന്ദിയിലെ അക്ഷരങ്ങൾ ചേച്ചി എന്നെ പഠിപ്പിച്ചു. മടുത്തപ്പോൾ ഞങ്ങൾ പുറത്തു നിന്ന് ഷട്ടിൽ കളിച്ചു. വളരെ സന്തോഷത്തോടെ ആഘോഷിച്ചു തീരേണ്ട ഞങ്ങളുടെ അവധിക്കാലം കോവി ഡ്-19 മൂലം വീട്ടിലെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി പോയതിന്റെ സങ്കടത്തോടെയാണ് ഇന്ന് ഉറങ്ങാൻ പോകുന്നത്. ഇന്ന് ഉയിർപ്പിന്റെ സന്ദേശവും പ്രതീക്ഷയും നൽകിയ ഈസ്റ്റർ ദിനം . ഈസ്റ്ററിന്റെ ഭാഗമായി അമ്മ വളരെ സ്വാദിഷ്ടമായ കേക്കുണ്ടാക്കി . കേക്കിന്റെ രുചി എനിക്ക് വളരെ ഇഷ്ട്ടമായി. ഇന്ന് അച്ഛൻ കണക്കിലെ 9ന്റെ ഗുണനങ്ങൾ എളുപ്പത്തിൽ പറയാൻ പഠിപ്പിച്ചു. മുകളിൽ കാക്കകൾ കരയന്നത് കേട്ട് മടുത്തു. കാരണം മുകളിൽ തേങ്ങ ഉണക്കാൻ ഇട്ടിരിക്കുകയാണ്. എന്നത്തേയും പോലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം എല്ലാവരും ഒരുമിച്ചിരുന്ന് കേട്ടു. നാളെ വിഷു ദിനം. ഒത്തിരി കാത്തിരുന്ന ദിവസമായിരുന്നു ഒരുപാടു കാര്യങ്ങൾ നളേക്ക് സ്വരുക്കൂട്ടാനുണ്ട്. വിഷു കണിക്കുള്ള കൊന്നപ്പൂവ് പറിക്കണം. കണി വെള്ളരി, മാങ്ങ എന്നിവ വീട്ടിൽ കരുതി വച്ചിട്ടുണ്ട്. പടം പൊട്ടിക്കണം എന്ന ആഗ്രഹം കോവിഡ് കാലത്തെ ലോക്ക് ഡാൺ കാരണം ഉപേക്ഷിക്കേണ്ടി വന്നു അമ്മ വൈകിട്ട് വിഷു അട ഉണ്ടാക്കി. നല്ല രുചിയുണ്ടായിരുന്നു. നേരത്തേ കിടന്നാലേ കാലത്ത് കണി കാണാൻ എഴുന്നേൽക്കാൻ സാധിക്കൂ . ഇന്ന് ഏപ്രിൽ 14 വിഷു ദിനം. സാധാരണ രീതിയിൽ ഇന്നത്തെ ദിവസം ഒരുപാട് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസമാകേണ്ടതായിരുന്നു. കോവിഡ് - 19 എന്ന മഹാമാരി ലേകത്തെ പിടിച്ചു കുലുക്കുമ്പോൾ ആഘോഷങ്ങൾക്ക് എന്ത് പ്രസക്തി. ബന്ധുക്കളും സുഹൃത്തുക്കളുമില്ലാതെ സാമൂഹിക അകലം പാലിച്ചു കൊണ്ട് വീടിനകത്ത് ഒതുങ്ങിയ ഒരു വിഷുവായിരുന്നു. ഇന്ന് കഴിഞ്ഞു പോയ വിഷുക്കാലത്തെ ഓർമ്മകൾ എന്റെ മനസ്സിൽ മിന്നിമറയുന്നു. ഇന്ന് പതിവുപോലെ ഞാൻ കണി കണ്ടു. ഇന്ന് ഞങ്ങൾ അമ്മൂമ്മയുടെ വീട്ടിലാണ് സാധാരണ എല്ലാ അവധിക്കാലങ്ങളിലും ഞങ്ങൾ അവിടെ നിൽക്കുമായിരുന്നു. ഇത്തവണ ലോക്ക് ഡൗൺ മൂലം ഒരു ദിവസം മാത്രമാണ് ഞങ്ങൾ അവിടെ നിന്നത്. ഉച്ചയ്ക്ക് സദ്യ ഉണ്ടായിരുന്നില്ല. വിഭവങ്ങളുടെ പരിമിതി കാരണം സദ്യ ഉണ്ടാക്കാൻ സാധിച്ചില്ല. പറമ്പിലേക്ക് ഇറങ്ങി ഭക്ഷണസാധനങ്ങൾ പറിച്ചു. രാത്രിയായപ്പോൾ അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം