"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/സോപ്പിട്ടാൽ കീഴടങ്ങുന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=സോപ്പിട്ടാൽ കീഴടങ്ങുന്ന ഭീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| ഉപജില്ല=  കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= ആത്മകഥ     <!-- കവിത / കഥ  /ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  /ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= ആത്മകഥ }}
{{verification|name=lalkpza| തരം=കഥ}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സോപ്പിട്ടാൽ കീഴടങ്ങുന്ന ഭീകരൻ

ഞാൻ കൊറോണ ഞാൻ കോവിഡ്19 എന്ന പേരിലും അറിയപ്പെടുന്നു. അതെ, ഞാൻ ഒരു ഭയങ്കര വൈറസാണ്.ചൈനയിലാണ് എന്റെ ജനനം. എന്റെ മക്കളെലാം ഇറ്റലിയിലും ചൈനയിലും ഇന്ത്യയിലും അമേരിക്കയിലും അങ്ങനെ പലയിടത്തുമുണ്ട്. മനുഷ്യ ജീവൻ കൊണ്ടാണ് ഞാൻ കളിക്കുന്നത്. ഒരുപാട് പേരുടെ ജീവൻ ഞാൻ കവർന്നു. ഇനിയും കുറേപ്പേർ എന്റെ കെണിയിൽ പെട്ട് മരണത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. ചുമ്മാ ഒന്ന് സോപ്പിട്ടു കഴുകിയാൽ തീരുന്ന ശക്തിയേ എനിക്കുള്ളൂ.

എന്നിൽ നിന്നും രക്ഷപ്പെടാൻ സോപ്പും ഹാൻഡ്‌ വാഷും മസ്‌കും വന്നു. എന്നെ ഓടിക്കാനുള്ള മരുന്ന് ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. കേരളമാണ് എനിക്ക് ഏറ്റവും വെറുപ്പുള്ള സ്ഥലം.അവിടെ ഒരു ടീച്ചറും മുഖ്യമന്ത്രിയുമുണ്ട്.അവർ സ്‌കൂളും കടകളുമെല്ലാം ലോക്ക്ഡൗൺ ആക്കി.ആരും പുറത്തിറങ്ങുന്നില്ല. ഒന്നു കണ്ടാൽ സ്നേഹത്തോടെ കൈ നീട്ടിയിരുന്നവരൊക്കെ ഇന്ന് കണ്ടാൽ കൈ പിറകിലോട്ട് വലിക്കുന്നു. തൊട്ടുരുമ്മിയിരുന്നവരൊക്കെ കൃത്യമായ അകലം പാലിക്കുന്നു പുറത്തിറങ്ങുന്നവരെ പിടിക്കാൻ പോലീസും ഡ്രോണും.കേരളത്തിൽ വന്ന് എനിക്ക്‌ മടുത്തു.ഒരുപാട് രാജ്യങ്ങളിൽ ഞാൻ പോയിട്ടുണ്ട്. അവരൊക്കെ എന്നെ കാര്യമായി എടുക്കാത്തത് കൊണ്ട്‌ ഞാൻ അവിടെ വിലസി.പക്ഷേ ഇവരെന്നെ കൊല്ലുമെന്ന് എനിക്ക് ഉറപ്പാണ്.എനിക്ക് ഇവിടെ നിന്നും തിരിച്ചു പോകണം. ഫ്‌ളൈറ്റാണെങ്കിൽ നിറുത്തി. ഇനി ഞാൻ എങ്ങനെ പോകും.ഏതു നിമിഷവും ഇവർ എന്നെ കൊല്ലും.

ഇനി എനിക്ക് വയ്യ. ഒറ്റക്കിരുന്ന് മടുത്തു. ഞാൻ ആകെ ക്ഷീണിതനാണ്. ഏതായാലും ഒരു കാര്യമുണ്ട്. ഫാസ്റ്റ് ഫുഡും അടിപൊളി ഭക്ഷണവും അടിച്ച് നടന്നവരൊക്കെ ചക്കയും മാങ്ങയുമായി വീട്ടിലിരിപ്പാണ്.


നദ ജാഫർ പി
7 B അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ