"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ഞാനാരാ മോൻ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) ("അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ഞാനാരാ മോൻ..." സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ /ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= | {{verified1|name=lalkpza| തരം= കഥ }} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഞാനാരാ മോൻ.....
അങ്ങ് ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് എന്റെ ജന്മസ്ഥലം. ഇപ്പോൾ ഒരുപാട് പേരുടെ ജീവനെടുത്തു കൊണ്ട് ഞാൻ യാത്ര തുടർന്നു കൊണ്ടിരിക്കുന്നു മലകളും സമുദ്രങ്ങളും കടന്ന് ഏഴ് വന്കരകളും താണ്ടി ഞാൻ എന്റെ സംഹാരതാണ്ഡവം തുടരുകയാണ്. എല്ലാം നേടിയവരെന്ന് സ്വയം അഹങ്കരിക്കുന്ന മാനവരാശിഎന്റെ മുന്നിൽ നിസ്സഹായാവസ്ഥയോടെ നോക്കിനിൽക്കുന്നു. എങ്ങും മരണത്തിന്റെ ഗന്ധം പടർന്നിരിക്കുന്നു. കൂട്ടക്കുഴിമാടങ്ങളിൽ അവർ അഭയം പ്രാപിക്കുന്നു. എന്നെ നിയന്ത്രിക്കാൻ ഇതുവരെ ഒരു മരുന്നും കിട്ടിയിട്ടില്ല. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു ഇത്തിരിക്കുഞ്ഞൻ വൈറസായ എന്നെ പിടിച്ചുകെട്ടാൻ കഴിയാത്ത നിങ്ങൾ എന്ത് നേടിയെന്നാണ് പിന്നെ സ്വയം അഹങ്കരിക്കുന്നത്. ഓരോ ജീവനും പൊലിയുമ്പോഴും മനുഷ്യൻ ആശിക്കുന്നു ഈ ഭൂലോകത്തിൽനിന്നും ഇവനെയൊന്ന് തുരത്തിയിരുന്നെങ്കിൽ എന്ന്, പക്ഷേ എല്ലാം വെറുതെയാണ് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഞാനെന്റെ സംഹാരം തുടരുന്നു. നിമിത്തം പോലെ വുഹാനിൽ വന്നു ചേർന്നതാണ് ഞാൻ. ദൈവത്തിന്റെ മുന്നിൽ മനുഷ്യർ ഒന്നുമല്ല എന്ന് തെളിയിക്കാൻ ഞങ്ങൾ എല്ലാം നേടിയെന്ന് മൂഡ സ്വർഗ്ഗത്തിൽ നിന്ന് അഹങ്കരിക്കുന്ന വെറും പാഴ്ജന്മങ്ങൾ ആണ് നിങ്ങളെന്ന് മാനവരാശിയെ ബോധ്യപ്പെടുത്താൻ ദൈവം എന്നെ നിയോഗിച്ചു. അഹങ്കാരവും പകയും വിദ്വേഷവും മറന്നു നിങ്ങൾ ഒറ്റക്കെട്ടായി മുന്നേറുക നിങ്ങളുടെ ഐക്യത്തിനു മുന്നിൽ മാത്രമേ ഞാൻ തലകുനിക്കുക യുള്ളൂ. സാമൂഹിക അകലവും മാനസിക ഐക്യവും എന്നും നിലനിൽക്കട്ടെ 'ബ്രേക്ക് ദ ചെയിൻ' . സഹോദരങ്ങളേ..... നമ്മൾ അതിജീവനത്തിന്റെ പോരാട്ട വീഥിയിലാണ്. ഇതും നമ്മൾ അതിജീവിച്ച് മുന്നേറുമെന്ന ശുഭാപ്തി വിശ്വാസത്തോടെ......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ