"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മർക്കോസുചേട്ടന്റെ പറുദീസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മർക്കോസുചേട്ടന്റെ പറുദീസ" സംരക്ഷിച്ചിരിക്കുന്നു...) |
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മർകോസുചേട്ടന്റെ പറുദീസ
ഒരു ദിവസം തളർന്ന് ഉറങ്ങവേ മർകോസ് ചേട്ടൻ ഒരു സ്വപ്നം കണ്ടു . വരണ്ടുണങ്ങിയ ഒരു പ്രദേശം, വിജനമായ പാതയിലൂടെ ഒരു മനുഷ്യൻ ക്ഷീണിച്ചു തളർന്ന് നടക്കുന്നു. ആ തളർന്ന് നടക്കുന്നത് മർകോസുചേട്ടനാണ്. എല്ലാ വീടുകളിലും വെളളം തേടുന്നുണ്ട്. ആരും കൊടുക്കുന്നില്ല. ചേട്ടൻ പരവശനായി അങ്ങനെ തളർന്ന് നടക്കവെ ഒരു വീടു കണ്ടു. വീട്ടിൽ ഒരു സിദ്ധൻ. ഭയങ്കര കഴിവുളള സിദ്ധനാണ്. അദ്ദേഹം ചേട്ടന് വെളളം നൽകി, കഴിക്കാൻ ഭക്ഷണവും. മർകോസുചേട്ടൻ അവിടെ ഇരുന്ന് വിശ്രമിക്കവെ ചേട്ടന്റെ നേരത്തത്തെ ചെയ്തികൾ മൂലം കഷ്ടപ്പട്ടവരുടെ ജീവിതം സിദ്ധൻ മനസ്സിൽ കാട്ടികൊടുത്തു. അതിനു ശേഷം ഈ ചെയ്തികൾ തുടർന്നാൽ വരാൻ പോകുന്ന വിപത്തിനെ പറ്റിയും കാണിച്ചു. അവസാനം സിദ്ധൻ ഒരു വാചകം പറഞ്ഞു: "നാം ഈ ലോകത്ത് സമ്പാദിക്കുന്നതൊന്നും മരിച്ച് കഴിഞ്ഞാൽ ഇവിടെ നിന്നും കൊണ്ടു പോകാൻ കഴിയില്ല. നാം പ്രകൃതി വിഭവങ്ങൾ എത്രയേറെ അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്. പുതുതലമുറയ്ക്ക് അത് അനുഭവിക്കാനുളള ഭാഗ്യം നാം നഷ്ടപ്പെടുത്തുന്നു. നാം പ്രകൃതിയെ എത്ര നന്നായി പരിപാലിക്കുന്നുവോ അത്ര നന്നായി അടുത്ത തലമുറയ്ക്ക് അവ ലഭിക്കും. താങ്കൾ ഇതുവരെ പ്രവൃത്തിച്ചതുപോലെ പ്രകൃതിക്കെതിരെമുന്നോട്ട് പോയാൽ അടുത്ത തലമുറ മാത്രമല്ല നമ്മളും നശിച്ചു പോകും". പെട്ടെന്ന് മർകോസുചേട്ടൻ സ്വപ്നത്തിൽ നിന്നു ഞെട്ടി എഴുന്നേറ്റു. ആ ദൃശ്യങ്ങളും വാചകങ്ങളും ചേട്ടനെ ഇരുത്തി ചിന്തിപ്പിച്ചു. തന്റെ തെറ്റുകളും അദ്ദേഹത്തിന് മനസ്സിലായി. തന്റെ സ്വത്തു വകകൾ പ്രകൃതി സംരക്ഷണത്തിനായി വിനിയോഗിച്ചു. ധാരാളം മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു. അങ്ങനെ പല പല കാര്യങ്ങൾ ഓർത്തിരിക്കവേ, മകൻ വന്നു പറഞ്ഞു: അച്ഛാ അച്ഛൻ പറഞ്ഞത് ശരിയാ. നമുക്ക് ഏ. സി വാങ്ങണ്ട. ഇവിടെയുളള കാറ്റിനു ഏ.സി. യേക്കാൾ തണുപ്പുണ്ട്. അത് കേട്ട് മർകോസുചേട്ടൻ പൊട്ടിചിരിച്ചു. ആ ചിരി എല്ലാരിലേക്കും പടർന്ന് ഒരു കൂട്ട ചിരിയായി.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ