"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അത്യാഗ്രഹം കൂടിയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അത്യാഗ്രഹം കൂടിയാൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അത്യാഗ്രഹം കൂടിയാൽ


ഒരു കാട്ടിൽ ഒരു സിംഹം ഉണ്ടായിരുന്നു. ആ കാട്ടിൽ വളരെ ബുദ്ധിമാനായ ഒരു മുയലും ഉണ്ടായിരുന്നു. ആ കാട്ടിൽ ഉണ്ടായിരുന്ന മൃഗങ്ങളെല്ലാം സിംഹത്തെ പേടിച്ചായിരുന്നു ജീവിച്ചിരുന്നത്. ഓരോ ദിവസം കൂടുമ്പോൾ പേടി കൂടി വന്നു. ഓരോ ദിവസവും കാട്ടിലെ ഒരു മൃഗമാണ് സിംഹത്തിന്റെ ഭക്ഷണം. ഓരോ ദിവസവും ഓരോ മൃഗം വെച്ച് പോകുമായിരുന്നു. മൃഗങ്ങൾ ചെല്ലാൻ താമസിച്ചാൽ അവരുടെ കുടുംബം സഹിതം തിന്നു തീർക്കും. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം മാൻ, കാട്ടുപോത്ത് ഇങ്ങനെ. അങ്ങനെ ബുദ്ധിമാനായ മുയൽ ചെല്ലേണ്ട ദിവസം വന്നു. ബുദ്ധിമാനായ മുയൽ സിംഹത്തിന്റെ അടുത്ത് താമസിച്ചുപോയി. അപ്പോൾ സിംഹം അവനോട് വളരെ ദേഷ്യപ്പെട്ടു. അപ്പോൾ നിന്നെപ്പോലുള്ള ഒരു സിംഹത്തെ കണ്ടെന്ന് മുയൽ പറഞ്ഞു. അപ്പോൾ സിംഹം പറഞ്ഞു: "എന്നെപ്പോലൊരു സിംഹമോ?" മുയൽ പറഞ്ഞു: "അതെ, ആ സിംഹം എന്നോട് പറഞ്ഞു ഞാനാണ് ഈ കാട്ടിലെ രാജാവ് എന്ന്, ഞാൻ മാത്രമാണ് രാജാവ് എന്ന്". അപ്പോൾ ഈ സിംഹം ചോദിച്ചു: "എവിടെ ആ നശിച്ച സിംഹം?" അപ്പോൾ ബുദ്ധിമാനായ മുയൽ പറഞ്ഞു: ആ പഴയ പൊട്ടകിണറ്റിലുണ്ട്. അപ്പോൾ സിംഹം പറഞ്ഞു "ഞാൻ അവനെ കൊല്ലാൻ പോവുകയാണ്" എന്ന്. ആ സിംഹം പൊട്ടകിണറ്റിൽ പോയി നോക്കി. ആ സിംഹം അവന്റെ തന്നെ ഛായാ കിണറ്റിൽ കണ്ടു. തന്റെ എതിരാളിയെ കൊല്ലാൻ സിംഹം പൊട്ടകിണറ്റിലേയ്ക്ക് എടുത്തു ചാടി. അങ്ങനെ ആ സിംഹത്തിന്റെ ശല്യം ഇല്ലാതായി. <
ഗുണപാഠം : ആരോടും കരുണയില്ലാതെ പെരുമാറരുത്. <
പ്രിയപ്പെട്ടവരെ പലപ്പോഴും നമ്മളും കരുണ ഇല്ലാതെയാണ് പെരുമാറുന്നത്. സഹോദരങ്ങളോടും കുടുംബത്തോടും മറ്റു മനുഷ്യരോടും മൃഗങ്ങളോടും മാത്രമല്ല നമ്മുടെ പരിസ്ഥിതിയെ പോലും അതായത് നമ്മുടെ പ്രകൃതിയെ പോലും നമ്മൾ ചൂഷണം ചെയ്യുകയാണ്. കരുണയില്ലാതെ പെരുമാറുകയാണ്. നമ്മുടെ ലാഭക്കൊതികൊണ്ട് കരുണ കൂടാതെ ക്രൂരമായി പ്രകൃതിയെയും പ്രകൃതിയുടെ ദാനങ്ങളേയും നമ്മൾ ഉപയോഗിച്ചുകൊണ്ട് അതിനെ ചൂഷണം ചെയ്യുന്നു. അത് നിർത്തിയില്ലെങ്കിൽ കഥയിലെ സിംഹത്തിന്റെ അവസ്ഥയായിരിക്കും നമുക്ക്. സ്വന്തം ബുദ്ധിശൂന്യമായ പ്രവർത്തികൊണ്ട് നശിച്ചു പോകുന്ന അവസ്ഥ.


ഹയൂണ റഷീദ്
5B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ