"അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിലാപം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ വിലാപം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=കഥ}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വിലാപം
അച്ഛാ... ഇനി എങ്ങോട്ടാണ് നമ്മൾ പോവുക. നമ്മൾ ഇനി എങ്ങനെ ജീവിക്കും. കരഞ്ഞുകൊണ്ട് മനു തൻ്റെ അച്ഛനോട് ചോദിച്ചു.കാലാകാലങ്ങളായി കൃഷി ആശ്രയിച്ചു കഴിഞ്ഞ മനുവിൻ്റെ കുടുംബത്തിന് തങ്ങളുടെ കൃഷിയിടവും നാടും നഷ്ടപ്പെടാൻ പോവുകയാണ്. കാരണം മറ്റൊന്നുമല്ല ,വികസനം .അതു മാത്രം.നാടു വികസിക്കാനായി കൃഷിയും നാടിൻ്റെ പച്ചപ്പും നഷ്ട്ടപ്പെടുത്തുകയാണ്. മനുവിനും കുടുംബത്തിനും മാത്രമല്ല, കൃഷി മാത്രം മുന്നിൽക്കണ്ട് ജീവിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് അവരുടെ നാടും വീടും നഷ്ട്ടപ്പെടും. പല തവണകളായി പലരേയും കണ്ടു കാലു പിടിച്ചിട്ടും വിധി അവർക്കെതിരായി .ഒടുക്കം കൃഷി സ്ഥലവും ആ നാടും ചൂഴ്ന്നെടുക്കാനായി വികസനത്തിൻ്റെ പേരും പറഞ്ഞ് വൻകിട കമ്പനികൾ അവിടെയെത്തി.മറ്റൊന്നും ചെയ്യാനാകാതെ ആ നൂറോളം കുടുംബങ്ങൾ നിസ്സഹായരായി സ്വന്തം നാടുവിടാൻ തീരുമാനിച്ചു. വീട്ടുമുറ്റത്തെ ഒരു പിടി മണ്ണുവാരി മനുവും അവിടെ നിന്ന് ഇറങ്ങി.എന്നാൽ അപ്രതീക്ഷിതമായി അത് സംഭവിച്ചു. സ്വന്തം വീടും നാടും നഷ്ട്ടപ്പെടുന്നത് സഹിക്കാനാകാതെ മനുവിൻ്റെ അച്ഛൻ ആത്മഹത്യ ചെയ്തു. നാടിനും തൻ്റെ പ്രാണനായ കൃഷിക്കും വേണ്ടി അയാൾ തൻ്റെ പ്രാണൻ വെടിഞ്ഞു. ആത്മഹത്യ കാരണം ആ നാട്ടുകാർക്ക് നാടും കൃഷിയിടങ്ങളും തിരികെക്കിട്ടുമെന്ന് അയാൾ കരുതി.എന്നാൽ പണമോഹികൾ ആ നാടിനെ വിലയ്ക്കു വാങ്ങി. എല്ലാവരുടേയും വിശപ്പടക്കാനായി കൃഷി ചെയ്ത് ജീവിതം നയിക്കുന്ന മനുവിൻ്റെ കുടുംബം പോലുള്ളവർ വീണ്ടും ആത്മഹത്യയ്ക്കും നാടുവിടലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു -
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ