"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/സുരക്ഷയുടെ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/സുരക്ഷയുടെ സ്നേഹം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...) |
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
സുരക്ഷയുടെ സ്നേഹം
"അമ്മേ" ....... കണ്ണൻ അടുക്കളയിൽ ജോലി ചെയ്യുന്ന അമ്മയെ നീട്ടി വിളിച്ചു. അമ്മ കണ്ണന്റെ വിളി കേട്ടില്ല. കണ്ണൻ അമ്മയെ പിന്നെയും നീട്ടി വിളിച്ചു. പിന്നേയും അമ്മ വിളി കേൾക്കാതായപ്പോൾ കണ്ണൻ അമ്മയെ പിടിച്ചു വലിച്ച് ടി വി മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 'എന്താ മോനെ കാര്യം' അമ്മയ്ക്ക് അടുക്കളയിൽ ജോലിയുണ്ട്. ദേ...... ലോകം മുഴുവനും ഒരു മാരക വൈറസ് പടർന്ന്പിടിക്കുന്നുണ്ടത്രേ....... അത് ഇന്ത്യയിലും എത്തിയെന്ന്. COVID 19 അഥവാ കൊറോണ എന്നാണ് അതിന്റെ പേര്. ഈയിടെ ഗൾഫിൽ നിന്നും വന്നവരിൽ നിന്നാണത്രേ വൈറസ് പടർന്നത്. നാളെ മുതൽ എല്ലായിടത്തും ലോക്ഡൗൺ ആണത്രേ. ആരും പുറത്ത് പോവരുത്. കൂട്ടം കൂടി നിൽക്കരുത്. ദിവസവും ശുചിത്വം പാലിക്കുകയും ചെയ്യണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം എന്നൊക്കെ കണ്ണൻ അമ്മയോട് പറഞ്ഞു. വാർത്ത കണ്ടയുടനെ അമ്മ കണ്ണന്റെ അച്ഛനെ ഗൾഫിലേക്ക് വിളിച്ചു. അച്ഛൻ ലീവ് കാൻസലാക്കി എന്നു പറഞ്ഞപ്പോളാണ് കണ്ണനും, അമ്മയ്ക്കും ആശ്വാസമായത്. തത്ക്കാലം ഇതിനൊരു ശമനം കിട്ടുന്നതുവരെ ഇവിടെ തന്നെ കഴിയാം എന്ന് അച്ഛൻ സമ്മതിച്ചു. 'അമ്മേ അപ്പുറത്തെ അങ്കിൾ ഇന്നലെയല്ലേ ഗൾഫീന്ന് വന്നത്? അതേ അതിനെന്താണ് ? ആ അങ്കിൾ കണ്ടപ്പോൾ പറഞ്ഞിരുന്നു ഇന്ന് വരാമെന്ന്. ഇപ്പോൾ ഇങ്ങോട്ട് വരണ്ടെന്ന് പറയണം. 'അയ്യോ എങ്ങനെയാ വരേണ്ടെന്ന് പറയുക'. അമ്മ ചോദിച്ചു. പറയണം ഗൾഫീന്ന് വന്നവരോട് നമ്മുടെ മുഖ്യമന്ത്രി സാറും മെഡിക്കൽ ടെസ്റ്റിനു ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും ആരോ ഗേറ്റിനു മുട്ടുന്ന ശബ്ദം കേട്ടു. കണ്ണൻ ഓടിച്ചെന്ന് നോക്കിയപ്പോൾ അപ്പുറത്തെ അങ്കിൾ ഗേറ്റിനു പുറത്ത്. കണ്ണൻ ഉറക്കെ വിളിച്ചു പറഞ്ഞു. “അങ്കിൾ ഇപ്പോൾ ഇങ്ങോട്ട് വരേണ്ട". അങ്കിളിനും ചിലപ്പോൾ കൊറോണ ഉണ്ടാകും. കണ്ണന്റെ സംസാരം കേട്ടപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് ദേഷ്യമാണ് വന്നത്. “ നിന്റച്ഛനാടാ കൊറോണ തെമ്മാടി" ..... അതു കേട്ടപ്പോൾ കണ്ണനു സങ്കടം വന്നു. സാരല്ല്യാ.... അമ്മ കണ്ണനെ സമാധാനിപ്പിച്ചു. വേണുവേട്ടാ ടി വിയിൽ ഒക്കെ ന്യൂസ് ഉണ്ട്. ഗൾഫിൽ നിന്നും വന്നവർ തൽക്കാലം പുറത്തൊന്നും ഇറങ്ങരുതെന്നും, ആൾക്കാരുമായി ഇടപെടരുതെന്നും വേണുവേട്ടൻ ഒന്ന് ഏതായാലും ടെസ്റ്റ് ചെയ്ത് നോക്കൂ...... അതും കേട്ടപ്പോൾ ധിക്കാരിയായ വേണുവേട്ടന് ദേഷ്യം കൂടി. എന്റെ പട്ടി പോവും അത്രയും പറഞ്ഞ് അയാൾ കലിപ്പോടെ തന്റെ വീട്ടിലേക്ക് പോയി. ടെസ്റ്റ് ചെയ്തിട്ട് അയാളെയും, ഭാര്യയേയും സ്വന്തം വീട്ടിൽ നിരീക്ഷണത്തിന് വിടുകയും ചെയ്തു. അതോടെ അയാളെ ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാതെയായി. പക്ഷേ അയാൾക്കും , ഭാര്യയ്ക്കും എല്ലാ മുൻകരുതലുമെടുത്ത് ഭക്ഷണം എത്തിച്ചു കൊടുക്കാൻ കണ്ണനും, കൂട്ടുകാരും പ്രത്യേകം ശ്രദ്ധിച്ചു. കണ്ണനോട് അയാൾ മാപ്പ് പറഞ്ഞു. അയാളുടെ ആരോഗ്യസ്ഥിതികൾ മുറ തെറ്റാതെ കണ്ണനും, കൂട്ടുകാരും ആരോഗ്യ പ്രവർത്തകരെ അറിയിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് പനി വീണ്ടും വന്നപ്പോൾ അവർ രണ്ടുപേരേയും ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റി. യഥാ സമയം ചികിത്സ കിട്ടിയതിനാൽ അവർ വീണ്ടും പുതിയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. സഹജീവികളോടുള്ള കണ്ണന്റെ സ്നേഹത്തിന് അവർ നന്ദി പറഞ്ഞു. അതുകൂടാതെ സന്നദ്ധ പ്രവർത്തനത്തിന് പഞ്ചായത്തിലെ അനുമോദനങ്ങളും കണ്ണനും, കൂട്ടർക്കും കിട്ടി.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ