"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/അവസ്ഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അവസ്ഥ

ഹായ് കൂട്ടുകാരേ... എല്ലാവരും കൊറോണ വൈറസിന്റെ ഭീതിയിൽ വീട്ടിൽതന്നെ ഇരിക്കുകയാണല്ലേ? നിങ്ങളുടെ കൂടെയുള്ള എന്നെ മനസിലായില്ലേ? ഞാൻ നിങ്ങളുടെ സ്വന്തമാ. നിങ്ങളുടെ കൈ.എന്റെ അവസ്ഥ നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അങ്ങനെ ഇപ്പോൾ ചോദിക്കാൻ പറ്റില്ലല്ലോ അല്ലെ? മുൻപ് ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോൾ നിങ്ങളുടെ പ്രധാന ചിന്ത എന്നെ പറ്റിയല്ലേ? ഊണിലും ഉറക്കത്തിലും ഞാൻ വൃത്തിയായി ഇരിക്കുകയാണോ എന്നല്ലേ നിങ്ങളുടെ ചിന്ത. ഇതുവരെ ഞാൻ ഇങ്ങനെ സോപ്പും ഹാൻഡ്‌വാഷും കണ്ടിട്ടില്ല. ഇപ്പോൾ അവരായി എന്റെ എല്ലാം. മുൻപ് ഭക്ഷണം കഴിക്കുന്നതിനു മുൻപുപോലും കൈ കഴുകാൻ മടിച്ച കൂട്ടുകാർ ഉണ്ടായിരുന്നു. ശരിയല്ലേ ഞാൻ പറഞ്ഞത്? എല്ലാവരും ഇല്ല കേട്ടോ. ഇപ്പോൾ എന്തായാലും ആർക്കും കൈ കഴുകാൻ യാതൊരു മടിയുമില്ല. എല്ലാവരുടെയും ചർച്ചയിൽ ഞാൻ കൂടി ഉൾപ്പെട്ടതിൽ സന്തോഷമുണ്ട്.കൂട്ടുകാരേ ഞാൻ ആലോചിക്കുകയായിരുന്നു ഒരു നിമിഷം മതിയല്ലോ നിങ്ങളുടെ ശീലങ്ങൾ മാറിമറിയാനെന്നു്!!! ശുചിത്വമുള്ള ഞങ്ങൾ കൈകളാണ് ഏറ്റവും പ്രധാനം എന്ന് നിങ്ങൾക്ക് എപ്പോഴും ഓർമ്മ ഉണ്ടാകണം.അതെ, കൈ കഴുകുന്ന രീതിക്കും വ്യത്യാസം ഉണ്ടായില്ലേ? അത് ഞങ്ങളുടെ ഇടയിൽ ഒരു ചർച്ചാവിഷയമാണ്. നേരത്തെ ഒരു ചടങ്ങിനെന്നപോലെ വെള്ളം തൊടുന്ന രീതി ഇങ്ങനെ മാറിമറിഞ്ഞതിൽ അതിശയം തോന്നുന്നു. തൃപ്തികരമായ ജീവിതത്തിന് ആധാരം ശുചിത്വമാണ്. അതിനാൽ എല്ലാവരും സർക്കാരിന്റെയും മറ്റും നിർദ്ദേശങ്ങൾ പാലിക്കുക. നമുക്ക് മുൻപിൽ കോറോണയൊക്കെ എന്ത് അല്ലെ. അപ്പൊ ശരി കൂട്ടുകാരേ.....എന്നെപ്പറ്റി ഒരു ചിന്തയുള്ളത് നല്ലതാണേ ...........

ഗോപിക ഗോപൻ
10 A അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ