"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കിച്ചുവിന്റെ ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കിച്ചുവിന്റെ ഓണം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കിച്ചുവിന്റെ ഓണം
കിച്ചു മഹാ മടിയനാണ്.അധിക സമയവും ഫോണിൽ കളിച്ചു കൊണ്ടിരിക്കും.കൃത്യമായി പല്ലു തേക്കില്ല.കുളിക്കാറില്ല.ഭക്ഷണ അവശിഷ്ടങ്ങളും ചപ്പു ചവറുകളും അലക്ഷ്യമായി വലിച്ചെറിയും.മോനെ കിച്ചൂ പല്ലു തേച്ചു വല്ലതും കഴിച്ചേ... ഈ കളി ഒന്ന് കഴിയട്ടെ അമ്മേ... അവൻ ദേഷ്യത്തോടെ പറഞ്ഞു.മോനെ ഭക്ഷണം എടുത്തു വെച്ചിരിക്കയാ..അടുക്കള ഭാഗം വൃത്തിയില്ലാത്ത കാരണം ഈച്ചയുടെയും കൊതുകിന്റെയും ശല്യമാ..അവിടമൊക്കെ വൃത്തിയാക്കാൻ സഹായിക്കണം അതൊന്നും എനിക്ക് വയ്യമ്മേ...കിച്ചു ഭക്ഷണം കഴിച്ചു വീണ്ടും ഫോണിൽ കളി തുടങ്ങി. മോനെ രണ്ടു ദിവസം കഴിഞ്ഞു ഓണമല്ലേ..?എന്തൊക്കെ ജോലിയാ... ഹായ്..ഓണം..പൂക്കളം,ഓണക്കോടി..സദ്യ,പായസം...ഹായ് നല്ല രസമായിരിക്കും..മോനെ അതൊക്കെ നടക്കണമെങ്കിൽ അമ്മയെ സഹായിക്കണം...എനിക്ക് വയ്യ....കിച്ചു ഫോണുമെടുത്തു അകത്തേക്ക് പോയി. ഓണമായിട്ടും കിച്ചു ഉണർന്നില്ലല്ലോ...മോനേ കിച്ചൂ..'അമ്മ ഉറക്കെ വിളിച്ചു.കുടൽ അമർത്തിപ്പിടിച്ചു അവൻ അടുക്കളയിലേക്കു വന്നു.അമ്മേ വല്ലാത്ത വയറു വേദന..കിച്ചു പറഞ്ഞു. സാരമില്ല മോനേ ഒക്കെ വരുത്തിവച്ചത് നിന്റെ തെറ്റായ ശീലവും അനുസരണക്കേടും തന്നെയാ.. അതെ അമ്മേ...ഇനി ഞാൻ അമ്മ പറഞ്ഞത് പോലെ ചെയ്യും.എന്നാലും എന്റെ ഓണം....കിച്ചു സങ്കടത്തോടെ പറഞ്ഞു.ഓണവും വിഷുവും ഇനിയും വരും..മോനുണ്ടായ ശുചിത്വ ബോധം ഓണത്തേക്കാൾ സന്തോഷമാണ്.....കൂട്ടുകാരെ... ശുചിത്വ ശീലം ,അനുസരണ ശീലം പോഷകാഹാരം എന്നിവ നല്ല ആരോഗ്യത്തിനു കൂടിയേ തീരൂ....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ