"യു.പി.എസ്സ്.കൊറ്റുക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപഭോക്‌തൃ നാമം തിരുത്തൽ)
(ചെ.) ("യു.പി.എസ്സ്.കൊറ്റുക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


നിറമുള്ള പൂക്കളും നിറമാർന്ന പ്രകൃതിയും
നിലനിൽക്ക വേണം നമുക്ക് നിത്യം വിടരുന്ന മുകുളമാം
പുതുതലമുറക്ക് കൈമാറവേണം നമുക്ക് നന്നായ്
പുഴവേണം മഴവേണം ഹരിതാഭവേണം ഈടുനിന്നീടും സംസ്കൃതിയും
ഇവയെല്ലാം തന്നീടും പ്രകൃതിയാം അമ്മയെ
കനിവോടെ കരുതണം നമ്മളെന്നും ഒഴിവാക്കാം
അമിതമാം പ്ലാസ്റ്റിക്കും വാഹനപുകയും മാലിന്യകൂമ്പാരവും
ഇല്ലെങ്കിലമ്മയാം പ്രകൃതിതൻ വികൃതികൾ പാഠം പഠിപ്പിക്കുമേവരേയും
ഉരുളകൾ പൊട്ടിയും മഴവെള്ളമേറിയും ഇടിമിന്നലായും കൊറോണയായും
 പിടയും മനുഷ്യന്റെ കൈക്കരുതൊന്നും പോരാതെയാവും
പിടിച്ചുനിൽക്കാൻ തെളിനീരുറവയും മഴയുടെ ഗീതവും കിളികൾതൻ നാദവും
 മതി നമുക്ക് പൊട്ടാതെ കാക്കണം പ്രകൃതി തൻ ചങ്ങല
പുതുതലമുറയ്ക്ക് കൈമാറുവാൻ
കയ്യിൽ കൊടുക്കണം കൈനീട്ടമായി
 മൃദു മന്ദസ്മിതത്തോടെ ഹരിതഭൂമി.

 

വർഷ എം.
7 B യു. പി. എസ് .കോട്ടുക്കൽ , ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത