യു.പി.എസ്സ്.കൊറ്റുക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


നിറമുള്ള പൂക്കളും നിറമാർന്ന പ്രകൃതിയും
നിലനിൽക്ക വേണം നമുക്ക് നിത്യം വിടരുന്ന മുകുളമാം
പുതുതലമുറക്ക് കൈമാറവേണം നമുക്ക് നന്നായ്
പുഴവേണം മഴവേണം ഹരിതാഭവേണം ഈടുനിന്നീടും സംസ്കൃതിയും
ഇവയെല്ലാം തന്നീടും പ്രകൃതിയാം അമ്മയെ
കനിവോടെ കരുതണം നമ്മളെന്നും ഒഴിവാക്കാം
അമിതമാം പ്ലാസ്റ്റിക്കും വാഹനപുകയും മാലിന്യകൂമ്പാരവും
ഇല്ലെങ്കിലമ്മയാം പ്രകൃതിതൻ വികൃതികൾ പാഠം പഠിപ്പിക്കുമേവരേയും
ഉരുളകൾ പൊട്ടിയും മഴവെള്ളമേറിയും ഇടിമിന്നലായും കൊറോണയായും
 പിടയും മനുഷ്യന്റെ കൈക്കരുതൊന്നും പോരാതെയാവും
പിടിച്ചുനിൽക്കാൻ തെളിനീരുറവയും മഴയുടെ ഗീതവും കിളികൾതൻ നാദവും
 മതി നമുക്ക് പൊട്ടാതെ കാക്കണം പ്രകൃതി തൻ ചങ്ങല
പുതുതലമുറയ്ക്ക് കൈമാറുവാൻ
കയ്യിൽ കൊടുക്കണം കൈനീട്ടമായി
 മൃദു മന്ദസ്മിതത്തോടെ ഹരിതഭൂമി.

 

വർഷ എം.
7 B യു. പി. എസ് .കോട്ടുക്കൽ , ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത