ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/ശ്മശാനഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/ശ്മശാനഭൂമി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ശ്മശാനഭൂമി

കലിയുഗകരങ്ങൾ താണ്ഡവം തുള്ളുന്ന
ശ്മശാനമാണിന്നു ഭൂമി
കൊറോണയെന്നൊരു മഹാമാരി മനുഷ്യരെ
കൊന്നു കൊലവിളിക്കുന്നു ഭൂമി
അശുദ്ധരായ് കഴിയുന്ന മനുഷ്യരേ, നിങ്ങ-
ളറിയുന്നുണ്ടോ ഈ വൈറസിൻ താണ്ഡവം?
ശുചിത്വം പാലിക്കുക മനുഷ്യരേ നിങ്ങൾ
ഈ ജീവിതപ്പാതയിൽ സഞ്ചരിക്കുമ്പോൾ
പകരുന്നു രോഗം വലരിലും
കൊറോണ പതിഞ്ഞൊരീ മണ്ണിൽ
അശുദ്ധിയരുത് മനുഷ്യരേ
വൈറസിൻ ചങ്ങലയിൽ ബന്ങിക്കപ്പെട്ട്
വിങ്ങുന്ന മനസ്സുകളെ നാമോർക്കണം
വൈറസിൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുന്ന
നന്മമനസ്സുകളേ നിങ്ങൾക്കു വന്ദനം
ഞാനിന്നും വിശ്വസിക്കുന്നുണ്ടല്ലോ നാം
വീണ്ടും സൃഷ്ടിക്കും സുന്ദരമാമൊരു ഭൂമി!

അഞ്ജലി എസ്. മോഹൻ
9 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത