"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/വെള്ളരിപ്രാവിന്റെ കൊറോണ ഭീതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെള്ളരിപ്രാവിന്റെ കൊറോണ ഭീത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

വെള്ളരിപ്രാവിന്റെ കൊറോണ ഭീതികൾ

ഉലകം മുഴുവൻ ഉറ ക്കമാകും
കണ്ടുവോ നീ കുറേ വെള്ളരിപ്രാവുകൾ
കണ്ണുകൾ ചിമ്മാത്ത മാലാഖമാർ

കൂടില്ല കൂട്ടരില്ല ഇന്നവർക്കോ കൂട്ടിൽ
കുഞ്ഞിക്കിളികൾ തനിച്ച് മാത്രം

കൊള്ളപ്പനിയാൽ വിറങ്ങലിക്കും കുറെ
സഹജീവ ഹൃദയങ്ങൾ തഴുകിടുമ്പോൾ

ചിറകുകൾ ആത്മാക്കൾ ചേർത്ത് പിടിച്ചവർ
കണ്ണാൽ പരസ്പരം മന്ത്രിക്കുന്നു

ഉറങ്ങരുതൂ നീ സഖി നാമുറങ്ങീടുകിൽ ഉലകം
മുഴുവൻ ഉറക്കമാകും

മരണം വിതക്കുന്ന മഹാമാരി പെയ്യുന്ന അന്ത്യ-
ശ്വാസം കൊടുങ്കാറ്റായി പറക്കുന്നു

ആശ്രയമില്ലാതെ ആകാശ ഗർഭത്തിൽ
ആഴ്ന്നിറങ്ങുന്ന പ്രതീക്ഷകൾ മങ്ങുന്നു

കൺചിമ്മി നിൽക്കുന്ന നക്ഷത്രദീപങ്ങൾക്കപ്പുറ-
ത്തെങ്ങാനും ദൈവമുണ്ടോ ?

കൺചിമ്മി നിൽക്കുന്ന നക്ഷത്ര ദീപങ്ങൾക്കപ്പുറ-
ത്തെങ്ങാനും ഈശ്വരനുണ്ടോ ?

 

നിത്യശ്രീ എ എസ്സ്
5സി മാലയിൽ എൽ പിഎസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത