"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊഴിഞ്ഞു പോയ സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കൊഴിഞ്ഞു പോയ സ്വപ്നങ്ങൾ''' | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊഴിഞ്ഞു പോയ സ്വപ്നങ്ങൾ


പച്ചപ്പ് വീശുന്ന മേടുകൾ ഇന്നിങ്ങു
ദുഃഖം വിതയ്ക്കുന്ന താഴവരെയായി
കുന്നുകൾ മേടുകൾ വയലുകൾ
തോടുകൾ മണ്ണിട്ടു മൂടുന്നത് മാനവൻ
ഓളങ്ങൾ തുള്ളുന്ന തോടുകൾ
ഇന്നിങ്ങു മണ്ണിട്ട് മൂടിയ കെട്ടിടമായി
മാരകമായ വിഷപുകകൾ ഇന്ന്
അന്തരീക്ഷത്തെ പിടിച്ചുകെട്ടി
കാടു മലകളും തിങ്ങി നിന്നൊരു
കാലം ഇന്നിങ്ങു ഓർമ്മകളായി
ബാക്കി ആകാതെ തോടുംപുഴകളും
മാലിന്യംകൊണ്ട്നശിച്ചിടുന്നു
പുഴകളുടെ കരച്ചിൽ നാദം
കാതുകളെ മുറിച്ചിടുന്നു
ജലസ്രോതസ്സുകൾ മണ്ണിട്ട് മൂടിയ ശവകുടീരമായി
വിഷങ്ങൾ തളിക്കുന്ന ഭക്ഷ്യവസ്തുക്കൾ
 മനുഷ്യൻറെ ഉദരത്തെ കൊന്നിടുന്നു
ദുർഗ ജനങ്ങൾ തൻ മനസ്സുപോലെ
 മലിനമാക്കുന്നു പരിസ്ഥിതിയും
രോഗം തുടരുന്നു നാട്നശിക്കുന്നു മാ-
നവ ജന്മം നിലച്ചിടുന്നു
ശുചിത്വം എന്തെന്ന് അറിയുകയില്ല
പടരുന്ന തുടരുന്ന രോഗങ്ങളും
കാടായ കാടുകൾ വെട്ടി തെളിയിക്കുന്നു
തുടരുന്നു മനുഷ്യന്റെ ക്രൂരതകൾ

ആദിത്യ കെ എസ്
8 G മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത