"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പക്ഷികുഞ്ഞും പുൽച്ചാടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പക്ഷികുഞ്ഞും പുൽച്ചാടിയും
    ഒരു പക്ഷികുഞ്ഞു പതുക്കെ ചിറകു വിടർത്തി അതിന്ടെ ആദ്യ പറകലിനു തയ്യാറെടുത്തു. അത് കൂട്ടിൽ നിന്ന് പതുക്കെ പുറത്തു ഇറങ്ങി. ചിറകു വിരിച്ചു ആദ്യമായി പറന്നു. കണ്ണിന്നു കുളിർമ്മയേകുന്ന നല്ല നല്ല കാഴ്ചകൾ, മരങ്ങൾ, പൂവുകൾ, പൂമ്പാറ്റകൾ, ഹായ് എന്ത് രസം പക്ഷികുഞ്ഞു പറഞ്ഞു. കുറേനേരം പറന്നപ്പോൾ പക്ഷികുഞ്ഞു ക്ഷീണിച്ചു അതിനു വിശക്കാൻ തുടങ്ങി. എന്തെങ്കിലും തിന്നണം അത് മനസ്സിൽ വിചാരിച്ചു. ആദ്യം കണ്ണിൽപെട്ടത് ഒരു പുൽച്ചാടിയെ ആർത്തിയോടെ അതിനടുത്തു പറന്നുവന്നു. അടുത്ത് എത്തിയപ്പോൾ പക്ഷികുഞ്ഞു കണ്ടത് എന്നെ കൊല്ലല്ലേ എന്ന് പറഞ്ഞു തൊഴുകൈയ്യോടെ നിൽക്കുന്ന പുൽച്ചാടിയെ. പക്ഷികുഞ്ഞിന്നു പാവം തോന്നി. പക്ഷികുഞ്ഞു അതിനെ വെറുതെ വിട്ടു. വീണ്ടും ദൂരേയ്ക് പറന്നുപോയി. പുൽച്ചാടി സന്തോഷത്തോടെ ചാടി ചാടി പോയി.
മീനാക്ഷി യൂ.ടീ
6L വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ