"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ അസൂയകാരനായ അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ അസൂയകാരനായ അപ്പു" സംരക്ഷിച്ചിരിക്കു...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
അസൂയകാരനായ അപ്പു
ഒരു ഗ്രാമത്തിൽ അപ്പുവും, അച്ചുവും എന്ന് പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ അയൽക്കാർ ആയിരുന്നു.അവർ രണ്ടുപേരും ഒരേ സ്കൂളിലായിരുന്നു പഠിക്കുന്നത്. അച്ചു നന്നായി പഠിക്കുമായിരുന്നു. എന്നാൽ, അപ്പു ക്ലാസ്സിൽ കയറാതെ അലസനായി നടക്കും അച്ചു നല്ല സ്നേഹത്തോടെ പെരുമാറുമായിരുന്നു അതുകൊണ്ട് എല്ലാവർക്കും അച്ചുവിനെ ഇഷ്ട്ടമായിരുന്നു. പക്ഷേ, അപ്പുവിന്റെ സ്വഭാവം നേരെ മറിച്ചായിരുന്നു കുട്ടികൾ എല്ലാം പഠിക്കുന്ന സമയത്ത് അവൻ അവരെ ശല്യം ചെയ്യുമായിരുന്നു. കൂട്ടുകാരുമായി എപ്പോഴും അടികൂടുക പതിവായിരുന്നു. ഓണപരീക്ഷയ്ക്കു അച്ചു ആയിരുന്നു ക്ലാസ്സിൽ ഒന്നാമൻ. എന്നാൽ, അപ്പുവിനു ചില വിഷയങ്ങൾക്ക് വട്ട പൂജ്യമാണ് കിട്ടിയത്. എല്ലാവരും അച്ചുവിനെ പ്രോത്സാഹിപ്പിക്കുന്നത് കണ്ട് അപ്പുവിന് വലിയ അസുയ തോന്നി. ഒരു ദിവസം അപ്പു വലിയ ഒരു ചതി ചെയിതു. നല്ല മഴഉണ്ടായിരുന്ന ദിവസം, അച്ചുവിന്റെ വീട്ടിലെക്കുള്ള വഴിയിൽ ഒരിടത് നന്നായി വെള്ളം കെട്ടികിടക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അപ്പു അവിടെ ചുറ്റിപ്പറ്റി നിന്നു. അപ്പോഴാണ് അച്ചു കടയിലേക്ക് പോകുന്നത് കണ്ടത്. അവിടെ അപ്പു വലിയ ഒരു കുഴി കുഴിച്ചിട്ടു. അച്ചു കടയിൽനിന്ന് തിരികെ വരുന്ന സമയത്ത്, കുഴിയിൽ വീഴാൻ ആയി അവൻ കാത്തു നിന്നു. ആ സമയം കടയിൽ പോയ അച്ചു തിരിച്ചുവരുന്നത് അപ്പു കണ്ടില്ല. ഈ സമയത്ത് തലയിൽ ഒരു കെട്ട് നെല്ലുമായി അപ്പുവിന്റെ അച്ഛൻ അതുവഴി വന്നു. വെള്ളത്തിലൂടെ നടന്ന് വന്ന് ആ പാവം മനുഷ്യൻ പെട്ടെന്ന് കാൽതെറ്റി ആ കുഴിയിലേക്ക് വീണു. അയാൾ ഉറക്കെ കരഞ്ഞു. കരച്ചിൽ കേട്ടെത്തിയ അയൽക്കാർ ഓടിക്കൂടി. കഷ്ടം അയാളുടെ ഒരു കാലൊടിഞ്ഞു. ബഹളം കേട്ട് അപ്പുവും അവിടെ എത്തി. ഒടിഞ്ഞ കാലുമായി കിടക്കുന്ന അച്ഛനെ കണ്ട് അപ്പു പൊട്ടിക്കരഞ്ഞു." ഞാൻ കുഴിച്ച കുഴിയിൽ എന്റെ അച്ഛൻ തന്നെ വീണല്ലോ എന്ന് ഓർത്ത് അവൻ ദുഃഖിച്ചു". ഈ സമയം അച്ചു കടയിൽ നിന്ന് തിരികെ എത്തി. അപ്പു അവന്റെ അച്ഛനോട് പറഞ്ഞു. "അച്ഛാ ഞാൻ ആണ് ഈ കുഴി കുഴിച്ചത്"." ഇത് ഞാൻ അച്ചുവിനെ വീഴ്ത്താൻ ചെയ്തതാ". അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആളുകൾ അപ്പുവിന്റെ അച്ഛനെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അച്ചുവും അപ്പുവും അവരുടെ കൂടെ പോയി. പിന്നീട് അവർ നല്ല കൂട്ടുകാരായി.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ