Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 20: |
വരി 20: |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verification4|name=Kannankollam| തരം= കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
വൈറൽ വൈറസ്
കൂട്ടരേ ഞാൻ കൊറോണ എന്നെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ അല്ലേ.... എന്നാലും എന്റെ കഥയൊന്നു കേൾക്കൂ എങ്ങനെ ഞാൻ ഇങ്ങനെയായി എന്നും.... ഞാൻ പേരു കേട്ട ഒരു വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് നിങ്ങളെ പോലെ തന്നെ ഈ പ്രകൃതിയിൽ ജീവിക്കാൻ കഴിയുന്ന ഒരു ജീവി. എന്റെ ജന്മദേശം ചൈനയാണ് ഞാൻ അവിടെ ഒരു ഘോരവനത്തിൽ ഒരു പന്നിയുടെ കുടലിൽ ഉള്ളതുകൊണ്ട് സമാധാനമായി കഴിയുകയായിരുന്നു. നിങ്ങൾക്ക് അറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് തനിച്ച് ജീവിക്കാനും പുറത്തു ജീവിക്കാനും കഴിയില്ല എന്ന് അതുകൊണ്ടുതന്നെ ഞങ്ങൾ ഏതെങ്കിലും ജീവികളുടെ ആന്തരികാവയവങ്ങളിൽ ആണ് ഞങ്ങൾ വാസസ്ഥലം കണ്ടെത്താറുണ്ട്. പുറത്തു വന്നാൽ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. എലി, പെരുച്ചാഴി, പന്നി,വവ്വാലുകൾ, കൊതുക്, കുറുനരി എന്നിവയിലാണ് ഞങ്ങൾ ജീവിക്കുന്നത് അവരിൽ ആകുമ്പോൾ സുഖമായി കഴിയുകയും ചെയ്യാം. പിന്നെ ഞങ്ങൾക്ക് ഒരു പൊതുവായ സ്വഭാവം ഉണ്ട് മൃഗങ്ങളിൽ നിന്നും മൃഗങ്ങളിൽലേക്ക് ഞങ്ങൾ പടരുക ഇല്ല.... ഇനി കഥയിലേക്ക് വരാം ഒരു ദിവസം ചൈനയിലെ കാട്ടിൽ വൻ വേട്ട നടന്നു ഇവിടുത്തെ പോലെയല്ല അവിടെ. അവിടെ അങ്ങനെ നിയമങ്ങളൊന്നും വേണ്ടപ്പോൾ ഉപയോഗിക്കാറില്ല വേട്ടക്കാർ അനേകം ജീവികളെ വെടിവെച്ച് വീഴ്ത്തി കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന പന്നിയേയും അവർക്കൊന്നു. ചത്ത മൃഗത്തെ എല്ലാം വണ്ടിയിൽ കയറ്റി ഗുഹാർ എന്ന മാംസ മാർക്കറ്റിൽ കൊണ്ടുപോയി മാംസങ്ങൾ വിറ്റു. ചൈനക്കാരുടെ ഇഷ്ടവിഭവമാണ് കാട്ടുപന്നിയുടെ മാംസം. ഞാൻ പേടിച്ചു വിറച്ചു എന്റെ ജീവിതം തീർന്നു എന്നു ഞാൻ കരുതി ഭാഗ്യമെന്നു പറയട്ടെ ആ കച്ചവടക്കാരൻ ഞാൻ പാർത്തിരുന്ന പന്നിയെ വൃത്തിയാക്കാനായി വയറു മുറിച്ചു കുടൽ പുറത്തുകളഞ്ഞു ഈ നേരം ഞാൻ അയാളുടെ കയ്യിൽ കടന്നു കൂടി അയാൾ മൂക്ക് തുടച്ചു അപ്പോൾ ശ്വാസനാളത്തിലൂടെ ഞാൻ അകത്തേക്ക് പ്രവേശിച്ചു. ഇനി 14 ദിവസം വിശ്രമത്തിലാണ് വിശ്രമവേളയിൽ ആണ് ഞങ്ങൾ പെറ്റുപെരുകുന്നത് ഇനിയാണ് രസം ഞാൻ ശരീരത്തിൽ കടന്ന ചൈനക്കാരന് പനിയും,ചുമയും, ശ്വാസതടസ്സവും ഉണ്ടായി ഇതിനിടയിൽ എന്റെ കുഞ്ഞുങ്ങൾ ചൈനക്കാരന്റെ ഭാര്യയിലും മക്കളിലും ബന്ധുക്കളിലും അയൽക്കാരിലും അങ്ങനെ അവരുമായി ബന്ധപ്പെട്ട എല്ലാറ്റിലും കടന്നുകൂടി അവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അവരുടെ ശ്രവണ ങ്ങളിലൂടെ ഞങ്ങൾ പുറത്തേക്ക് കടന്നു ലോക സഞ്ചാരത്തിനായി ഒരുക്കങ്ങൾ നടത്തി ഇതിനിടയിൽ ആ ചൈനക്കാരൻ മരിച്ചു അങ്ങനെ ഞാൻ അയാളെ നോക്കിയിരുന്ന ഡോക്ടറുടെ കൈകളിലെത്തി അപ്പോഴേക്കും എന്റെ മക്കൾ ലോകത്താകമാനം എത്തിക്കഴിഞ്ഞിരുന്നു മരുന്നുകളൊന്നും ഞങ്ങളെ നശിപ്പിക്കാൻ കഴിഞ്ഞില്ല അങ്ങനെ ദിവസവും ആയിരം പതിനായിരക്കണക്കിന് മരണങ്ങൾ ആയി ആംബുലൻസുകൾ നിരത്തിലൂടെ ഓട്ടമായി ശവമഞ്ചലുകൾപൊങ്ങി ലോകം വിറച്ചു ഗവേഷകർ തലപുകച്ചു ലോക ആരോഗ്യ സംഘടന മഹാമാരി എന്ന് ഞങ്ങളെ വിളിച്ചു പക്ഷേ കുറച്ചു ദിവസത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു ഞാൻ നോവൽ കൊറോണ വൈറസ് കഴിഞ്ഞ വർഷങ്ങളിൽ ചാർസ് രോഗം പടർത്തിയ ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണാ വൈറസിനെ രൂപാന്തരം സംഭവിച്ച കലിയുഗ ചക്രവർത്തി കോവിഡ് 19 വികസിതരാജ്യങ്ങൾ എന്റെ മുന്നിൽ കൂപ്പുകുത്തി ഇപ്പോൾ ഞാനിതാ ഹരിതവനങ്ങൾ ദൈവത്തിന്റെ നാടായി മാറിയ കൊച്ചു കേരളത്തിലുമെത്തി. എനിക്കുമുണ്ട് ഹൃദയം കുഞ്ഞു മുഖങ്ങൾ എന്നെയും തളർത്താറുണ്ട് പക്ഷേ ഇത് എന്റെ ദൗത്യമാണ് പ്രകൃതിതന്നെ ദൗത്യം എനിക്ക് തോൽക്കാൻ ഇഷ്ടമാണ് മനുഷ്യരാശിയുടെ മുന്നിൽ മഹായുദ്ധങ്ങൾ മഹാമാരികൾ പ്രകൃതിദുരന്തങ്ങളും അതിജീവിച്ച് മുന്നോട്ട് കുതിക്കുന്ന മനുഷ്യന് നിസ്സാരനായ ഞാൻ ആരുമല്ല എന്നറിയാം തിരിച്ചറിഞ്ഞു കഴിഞ്ഞതിനാൽ മരുന്ന് കണ്ടെത്തുമെന്നും അറിയാം പക്ഷേ ഈ യുദ്ധം നിങ്ങൾ ജയിക്കണം തോറ്റു തരാൻ ഞങ്ങൾ തയ്യാറുമല്ല..... അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ് അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണം എന്നാണ് എന്റെ ആഗ്രഹം ഇതാണ് എന്റെ കഥ പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി പറയട്ടെ പ്രകൃതിയുടെ ആവാസ വ്യവസ്ഥയിൽ നിങ്ങൾ കൈ കടത്തരുത് കുപ്പിയിൽ നിന്നും തുറന്നുവിട്ട ഭൂതത്തെ പോലെ ഞങ്ങളെപ്പോലുള്ളവരെ തുറന്നു വിടരുത് അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തുവരുന്നത് ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുത് എന്ന് പ്രാർത്ഥിച്ചുകൊണ്ട് സ്നേഹപൂർവ്വം കൊറോണ വൈറസ്" കേട്ടില്ലേ കൂട്ടരേ കൊറോണ വൈറസിന്റെ കഥ കുറച്ചു വ്യക്തിശുചിത്വവും സാമൂഹിക അകലവും ഉണ്ടെങ്കിൽ ഈ രോഗത്തെയും നമ്മൾ അതിജീവിക്കും.
stay home stay safe
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ
|