"എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ സന്തോഷം (കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കുഞ്ഞിക്കിളിയുടെ സന്തോഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=mtjose|തരം=കഥ }} |
15:50, 6 മേയ് 2020-നു നിലവിലുള്ള രൂപം
കുഞ്ഞിക്കിളിയുടെ സന്തോഷം
രാമുവും മനുവും ചങ്ങാതിമാരായിരുന്നു. രാമു നല്ല സ്വഭാവക്കാരനായിരുന്നു. മനുവാകട്ടെ ചീത്ത കുട്ടിയുമായിരുന്നു. ഒരിക്കൽ അവർ രണ്ട് പേരും മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. പെട്ടെന്ന് മുകളിലൂടെ വന്നിരുന്ന ഒരു കുഞ്ഞിക്കിളി അവർ കളിക്കുന്നതിനിടയിലേക്ക് വീണു. മനു വേഗം ചെന്ന് ആ കുഞ്ഞിക്കിളിയെ എടുത്ത് ദൂരേക്ക് എറിയാൻ നിന്നു. അപ്പോഴേക്കും രാമു അടുത്തെത്തി. മനുവിനോട് പറഞ്ഞു. അയ്യോ അതിനെ ഒന്നും ചെയ്യല്ലേ... അതിന് നല്ല ക്ഷീണം ഉണ്ട്. നമുക്ക് അതിന് വെള്ളം കൊടുക്കാം. വേനൽക്കാലമായാൽ കിളികൾ വെള്ളം കിട്ടാതെ അലയുമെന്നും നമ്മുടെ വീട്ടുമുറ്റത്തും മറ്റു സ്ഥലങ്ങളിലും അവർക്കായി വെളളം വെക്കണമെന്നും നമ്മോട് ടീച്ചർ പറഞ്ഞിട്ടില്ലേ? നീ വേണമെങ്കിൽ കൊടുത്തോ ഞാൻ പോവുകയാണ്. എന്ന് പറഞ്ഞ് മനു ഓടി പോയി. രാമു കുഞ്ഞക്കിളിയെ എടുത്ത് വീട്ടിലേക്കോടി. പൈപ്പിൽ നിന്നും വെള്ളം കൊടുത്തപ്പോൾ കുഞ്ഞിക്കിളിക്ക് സന്തോഷമായി. കുഞ്ഞിക്കിളി ചിറകുകളടിച്ച് രാമുവിനോട് നന്ദി പറഞ്ഞു പറന്നു. രാമു കുഞ്ഞിക്കിളി പറന്നകലുന്നത് നോക്കി നിന്നു.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ