"ജി.എൽ.പി.എസ് വലയന്റകുഴി/അക്ഷരവൃക്ഷം/എന്റെ കോവിഡ് കാല അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:32, 6 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ കോവിഡ് കാല അനുഭവങ്ങൾ
മാർച്ച് പത്തു . ഞങ്ങൾ പതിവുപോലെ പഠനപ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ക്ലാസ്സിൽ ഇരിക്കുന്ന നേരത്താണ് ടീച്ചർ വന്നു ഒരു കാര്യം പറഞ്ഞത് .

ഇനി നാളെ മുതൽ ക്ലാസ് ഇല്ല പരീക്ഷയും ഇല്ല . നാളെ മുതൽ അവധിയാണ് എന്ന് ഞാനും കൂട്ടുകാരും ആദ്യം അമ്പരന്നു പോയി .ഇനി അഞ്ചാം ക്ലാസ്സിൽ ആയിട്ടു സ്കൂളിൽ പോയാൽ മതി എന്നും പറഞ്ഞു. ദൈവമേ ഇതെന്താ കഥ ഇനി എന്റെ കൂട്ടുകാരെ കാണാൻ പറ്റില്ലല്ലോ എല്ലാരും സങ്കടത്തിലായി .എന്റെ പ്രിയപ്പെട്ട വിദ്യാലയവും ക്ലാസ്സ്മുറിയും എനിക്ക് ഇനി നഷ്ടപെടുമല്ലോ അങ്ങിനെ ആലോചിച്ചിരിക്കുമ്പോൾ ടീച്ചർ കൊറോണ വൈറസ് നെയും അതിന്റെ ഭീകരമായ പകർച്ചയെയും കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നു . കേട്ടപ്പോൾ പേടി ആയി .പരീക്ഷ ഇല്ലല്ലോ അമ്മയുടെ വഴക്കു കേൾക്കണ്ടല്ലോ ആശ്വാസം. അങ്ങിനെ ഞാനും എന്റെ കുടുംബവും വീട്ടു തടങ്കലിൽ ആയി .ഓരോ ദിവസവും കോവിഡ് അതിന്റെ ക്രൂരത കൂടുന്നതായി വാർത്ത കണ്ടു .ഇത് നമ്മളെയും കൊല്ലുമോ അച്ഛാ എന്ന എന്റെ കരച്ചിലിന് മറുപടി ആയി അച്ഛൻ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു .നമ്മൾ രോഗം വരുന്നത് തടയാനായി കൈകൾ ഹാൻഡ്‌വാഷ് സാനിറ്റിസർ എന്നിവ ഉപയോഗിച്ച് ശുചിയാക്കണം എന്നും മാസ്ക് ധരിക്കണം എന്നും ഒക്കെ പറഞ്ഞു .പിന്നെ എനിക്ക് പരിചയമില്ലാത്ത കുറെ വാക്കുകളും പറയുന്നത് കേട്ട് .ലോക്കഡോൺ ഐസൊലേഷൻ ക്വാറന്റൈണ് അങ്ങിനെ എല്ലാം പിടികിട്ടിയില്ലെങ്കിലും വൈറസ് പടരാതിരിക്കാനുള്ള കരുതലാണ് എന്ന് മനസ്സിലായി .ഞാൻ ഇതെല്ലം എന്റെ കൂട്ടുകാർക്കും ഫോൺ വഴി പറഞ്ഞു കൊടുത്തു .ഇപ്പോൾ നമ്മുടെ നാട് ഇതിൽ നിന്ന് രക്ഷ നേടുന്ന വാർത്ത അറിഞ്ഞപ്പോ എന്റെ പേടി കുറഞ്ഞു .പിന്നെ എനിക്ക് കുറെ സന്തോഷം തരുന്ന കാര്യവും ഉണ്ട് കേട്ടോ .എനിക്ക് എന്റെ അച്ഛനോടും അമ്മയോടും ചേച്ചിയോടും ഒക്കെ ഇപ്പോഴും ഇരിക്കാം വീട്ടുപറമ്പിലെ ചക്കയും മാങ്ങയും ചീരയും പപ്പായയും ഒക്കെ എടുക്കാൻ അമ്മയോടൊപ്പം പോകാം പൂമ്പാറ്റയോടും കിളികളോടും കളിക്കാം ചിത്രം വരയ്കാം പിന്നെ എന്റെ ടീച്ചർ അമ്മയുടെ ഫോണിൽ അയച്ചു തരുന്ന വിജ്ഞാനപ്രദമായ കുറെ പ്രവർത്തനങ്ങൾ ചെയ്യാനും കുറെ സമയം ഉണ്ട് .എനിക്കിപ്പോ സമയം പോകാൻ ഒരുപാടു പുസ്തകങ്ങളും കൂടെ ഉണ്ട് .ഇനി എന്റെ പുതിയ സ്കൂളിനെ കുറിച്ചുള്ള ചിന്തകളുമായി.....

നിമാ മോൾ
4 ജി.എൽ.പി.എസ് വലയന്റകുഴി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം