"ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/ഒരു കൊറോണ വിചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ വിചാരം സൃഷ്ടിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒരു കൊറോണ വിചാരം സൃഷ്ടിക്കുന്നു 
| തലക്കെട്ട്= ഒരു കൊറോണ വിചാരം  
| color= 2
| color= 2
}}
}}
വരി 19: വരി 19:
| color= 1
| color= 1
}}
}}
{{Verification4|name=Mohammedrafi|തരം=      ലേഖനം}}

12:19, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ വിചാരം

ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെ അർത്ഥം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. കൊറോണ വൈറസ് അതിന്റെ അർത്ഥം വിപുലമാക്കിയിരിക്കുന്നു. ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളിലും ഈ കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു എന്ന് എനിക്ക് ടിവിയിലൂടെ അറിയാൻ കഴിഞ്ഞു. സമ്പർക്കത്തിലൂടെ ഈ രോഗം അതിവേഗം പടരുന്നതാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു. നമ്മുടെ വിദ്യാലയങ്ങൾ പരീക്ഷ പോലും വേണ്ട എന്ന് കരുതി അടച്ചിട്ടതിന്റെ കാരണവും എനിക്ക് നന്നായി മനസ്സിലായി. അതിനാലാണ് അച്ഛൻ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ എന്നെയും എന്റെ അനിയനെയും കൂടെ കൊണ്ടു പോകാത്തതിൽ ഞാൻ വിഷമിക്കാത്തത്. എല്ലാ വർഷത്തെയും പോലെയല്ല, ഈ വർഷം സ്കൂൾ അടച്ചപ്പോൾ വല്ലാത്ത ഒരു ഭീതിയാണ് എനിക്ക് തോന്നിയത്. വേനലവധി സാധാരണയായി മൈസൂരിൽ ആണ് ഞങ്ങൾ ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണ അവിടേക്ക് പോകുവാൻ പറ്റിയില്ല. കൊറോണ കാരണം രാജ്യം അടച്ചിട്ടിരിക്കുകയാണല്ലോ !! അവിടെയും ഈ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് അമ്മ പറഞ്ഞു തന്നു. അപ്പോൾ ഇത് മഹാമാരിയായി ലോകം മുഴുവൻ പടർന്നിരിക്കുന്നു. അതിനാൽ എന്റെ മനസ്സും മന്ത്രിക്കുകയാണ്, ലോകാസമസ്താസുഖിനോഭവന്തു ഇഷിത 3ഡി

ഇഷിത
3D ജി.യു.പി.എസ്.കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം