"ഗവ.എൽ.പി.എസ്.തുവയൂർ/അക്ഷരവൃക്ഷം/കൂട്ടുകെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  കൂട്ടുകെട്ട്     <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=manu Mathew| തരം=    കഥ }}

10:47, 6 മേയ് 2020-നു നിലവിലുള്ള രൂപം

 കൂട്ടുകെട്ട്    


കുഞ്ഞിക്കിളിയും  കിട്ടുകുരങ്ങനും കുഞ്ഞൻ മുയലും കൂട്ടുകാരായിരുന്നു. എല്ലാ അവധിക്കാലങ്ങളിലും അവർ ഒരുമിച്ചാണ് കളിക്കുന്നത്. അങ്ങനെ ഇത്തവണത്തെ അവധിക്കാലം വന്നെത്തി. കുഞ്ഞിക്കിളി കളിക്കാനായി എല്ലാ ഒരുക്കങ്ങളും നടത്തി. പക്ഷെ കിട്ടു കുരങ്ങനെയും മുയൽ കുട്ടനെയും കാണാനില്ല. കുഞ്ഞിക്കിളിക്കാകെ വിഷമമായി. അവൾ കൂട്ടുകാരെ അന്വേഷിച്ചിറങ്ങി. വഴിയിലെങ്ങും ആരുമില്ല. എല്ലാവരും എവിടെപ്പോയി? അവൾ അമ്പരന്നു. കുഞ്ഞിക്കിളി കുഞ്ഞന്റെ വീട്ടിലെത്തി. കുഞ്ഞനെ വിളിച്ചു. മുയൽക്കുട്ടൻ ഓടിയെത്തി പിന്നാലെ കിട്ടുകുരങ്ങനും കൂട്ടുകാരെ കണ്ട കുഞ്ഞിക്കിളി ചോദിച്ചു." എന്താ നിങ്ങൾ കളിക്കാൻ വരുന്നില്ലേ? "ഇതുകേട്ട കിട്ടുക്കുറങ്ങൻ പറഞ്ഞു. "നീ ഒന്നുമറിഞ്ഞില്ലേ? നമ്മുടെ നാട്ടിൽ ഒരു മഹാരോഗം പടർന്നു പിടിച്ചിട്ടുണ്ട്. കൊറോണ എന്ന വൈറസ് രോഗമാണത്. നമ്മൾ പുറത്തിറങ്ങരുത്. "അതെയോ കുഞ്ഞിക്കിളി ആകെ പേടിച്ചുപോയി. "നമുക്ക് രോഗം മാറുന്നതുവരെ വീട്ടിലിരിക്കാം. അമ്മയുടെയും അച്ഛന്റെയും ഒപ്പമിരുന്ന് കളിക്കാം കൂട്ടുകാരെ ". അവർ സന്തോഷത്തോടെ വീടുകളിലേക്ക് പോയി.
വിസ്മയ
3 A ഗവ.എൽ.പി.എസ്.തുവയൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ