"റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ പരിസ്ഥിതി നിനക്കായി എന്നെന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
00:42, 6 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി നിനക്കായി എന്നെന്നും ...
അതിരാവിലെ അവൾ ഉണർന്നു.സൂര്യൻ ഭൂമിയെ തൊട്ടതെ ഉള്ളൂ. ജനാലകൾ ക്കിടയിലൂടെ അവൾ കണ്ണോടിച്ചു .അവളുടെ കാതുകൾ ഏതോ ശബ്ദത്തെ തേടി. എന്താണെന്നറിയില്ല വ്യത്യസ്തമായ ഒരു ശബ്ദം മധുരത്താൽ അവളെ ആകർഷിച്ചു. അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് പിന്നാമ്പുറത്തു നിന്നും അമ്മ ഉച്ചത്തിൽ വിളിക്കുമ്പോഴും അവൾ കാതോർക്കാതെ ആ ശബ്ദത്തിനു പിന്നാലെ. ഏയ് ആരാണ് ഇവിടെ ഒളിച്ചു നിൽക്കുന്നത് അവളുടെ ചുണ്ടുകളിൽ നിന്നും ഈ വാക്കുകൾ വഴുതിവീണു “നിനക്കെന്നെ കാണണമോ” ,”ഞാൻ ആരാണെന്ന് അറിയാമോ”?തീർച്ചയായും കുറെ നേരമായി നിങ്ങൾ ആരാണെന്ന് അറിയുവാനായി ഞാൻ ശ്രമിക്കുന്നു. അവൾ പറഞ്ഞു അവളുടെ ചോദ്യത്തിന് മറുപടിയായി ആ ശക്തി പറഞ്ഞു.,, "നീയെങ്കിലും ഉണ്ടല്ലോ എൻറെ സ്വരത്തിന് കാതോർക്കാൻ എന്നോട് ഒപ്പം അല്പസമയം ചിലവഴിക്കാൻ ".ഒന്നും മനസ്സിലാകാതെ നിന്ന അവൾക്ക് ഒരു ഉത്തരം കൂടി ആ അദൃശ്യ രൂപം നൽകി. "നീ ഒരു നിമിഷം മുൻപിലെ മലനിരകളിലേക്ക് ,വനങ്ങളിലേക്ക് പൂങ്കാവനങ്ങൾ ലേക്കു, നോക്കൂ. മനസ്സിലായോ ഞാൻ ആരാണെന്ന്"? ,"ഇല്ല". നേരിയ ശബ്ദത്തിൽ അവൾ പറഞ്ഞു ."ഞാനാണ് ,പരിസ്ഥിതി... മുറ്റത്ത് നടുന്ന.. ഓരോ മരങ്ങളും എന്നിലെ ജീവന് ആധാരമാണ് നീ ചെയ്യുന്ന പ്രവർത്തിക്ക് പ്രത്യുപകാരം ചെയ്യാനാണ് ഞാൻ വന്നത്. പറയുന്നു എന്താണ് ഞാൻ നിനക്കായി ചെയ്യേണ്ടത്"? . പരിസ്ഥിതി ഇതെൻറെ കടമയാണ് ഓരോ മരം നടുമ്പോഴും ഞാൻ നടുന്നത് ഓരോ തണലാണ് അവരുടെ വാക്കുകൾ പരിസ്ഥിതിയെ പുളകം കൊള്ളിച്ചു. ആ ദിവ്യ ശക്തിയിൽനിന്ന് എന്തെന്നില്ലാത്ത ഊർജ്ജം പുറപ്പെടുക യുണ്ടായി കുഞ്ഞേ ചേതനയറ്റ ശരീരം പോലെ കിടന്ന എനിക്ക് ജീവൻറെതുടിപ്പ് നൽകിയത് നിന്നെപ്പോലുള്ള കുഞ്ഞു മനസ്സുകളുടെ കരുണയാണ് കോടീശ്വരന്മാരും അക്ഷരമറിയാത്ത വരും എന്നെ ദ്രോഹിക്കും പോൾ നിന്നെപ്പോലുള്ള കുഞ്ഞുങ്ങളുടെ ആർദ്രത യാണ് എന്നെ ഉലകിൽ തുടരാൻ സഹായിച്ചത് നന്ദി വളരെയധികം നന്ദി എനിക്ക് പോകാനുള്ള സമയമായി". പരിസ്ഥിതിയുടെ ഈ വാക്കുകൾ കേട്ട് ആ മനസ്സലിഞ്ഞു അവൾ പരിസ്ഥിതിയുടെ ശക്തിയോടെ അവിടെത്തന്നെ തുടരാൻ യാചിച്ചു.അപ്പോഴേക്കും പരിസ്ഥിതി എങ്ങോ പോയി മറഞ്ഞു ഒപ്പം അവൾ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ കൂടി പരിസ്ഥിതി ഉരുവിട്ടു ."ഞാൻ വരും".അവൾക്ക്എന്തെന്നില്ലാത്ത അനുഭൂതി കളിയാടി . എന്നെന്നും ഓർമ്മിക്കപ്പെടുന്ന വാക്കുകൾ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ