"ജി യു പി എസ് കുറ്റിലഞ്ഞി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
| സ്കൂൾ= ഗവ.യു.പി.സ്കൂൾ, കുറ്റിലഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ.യു.പി.സ്കൂൾ, കുറ്റിലഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 27305 | | സ്കൂൾ കോഡ്= 27305 | ||
| ഉപജില്ല=കോതമംഗലം | | ഉപജില്ല=കോതമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
21:50, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം കേരങ്ങൾ പീലി വിടർത്തിയാടും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളത്തെക്കുറിച്ച് വിവരിക്കുന്ന ഈ കവിത ആരുടെയും മനസ്സിനെ കുളിരണിയിക്കുന്നതാണ് . എന്നാൽ ഇപ്പോഴത്തെ നമ്മുടെ കേരളം കണ്ടാൽ ഈ വരികൾ നമ്മുടെ നാടിനെക്കുറിച്ചു തന്നെയാണോ എന്ന് തോന്നിപ്പോകും. ആളുകൾ കാൽ നടയായോ വാഹനങ്ങളിലോ വന്ന് അവർക്ക് തോന്നുന്ന ഇടങ്ങയളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിട്ട് പോകുന്നത് നാം പതിവായി കാണുന്ന ഒരു കാഴ്ചയാണ് . ജനവാസഭേദമെന്യേ എല്ലാ സ്ഥലങ്ങളിലും ഇങ്ങനെ പ്രവർത്തിക്കുന്നത് ആളുകൾക്ക് ഒരു വിനോദമായിതീർന്നിരിക്കുന്നു. നമ്മുക്കിടയിലും ഇല്ലേ ഇങ്ങനെ ചിലയാളുകൾ?. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മനുഷ്യമാലിന്യങ്ങളും ജന്തുമാല്യങ്ങളും ഫാക്ടറിമാലിന്യങ്ങളും കീടനാശിനികളും എല്ലാം ചേർന്ന് വീടും പരിസരവും നിരത്തുകളും പൊതുഇടങ്ങളും എല്ലാം വൃത്തിഹീനമായിക്കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. മൈതാനങ്ങൾ , റോഡുകൾ , ഓഫീസുകൾ , ആശുപത്രികൾ , വിദ്യാലയങ്ങൾ എന്നുവേണ്ട എല്ലായിടത്തും കാർക്കിച്ചുതുപ്പാനും , മുറുക്കിത്തുപ്പാനും , മാലിന്യം വലിച്ചെറിയാനും കേരളത്തിലെ ജനങ്ങൾക്ക് യാതൊരുമടിയും ഇല്ലാതായിരിക്കുന്നു. 'കേരളമൊരു ഭ്രാന്താലയം' എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് എത്ര ശരിയാണെന്ന് നമുക്ക് തോന്നിപ്പോകും. ഒാരോ പൗരനും ജന്മനാ ലഭിക്കുന്ന അവകാശങ്ങൾക്കൊപ്പം തന്നെ അയാൾ ചെയ്യേണ്ടതായ കടമകൾ കൂടിയുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ മഹാ ഭൂരിപക്ഷം പൗരൻമാരും കടമകൾ മനഃപൂർവ്വം മറക്കുന്നു. കടമകൾക്ക് നേരെയുള്ള ഈ കണ്ണടയ്ക്കലിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലിപ്പോൾ കുമിഞ്ഞ് കൂടുന്ന മാലിന്യക്കൂമ്പാരങ്ങൾ. ഇതിന്റെ എല്ലാം ഫലമെന്താണെന്ന് നമ്മൾ ആലോചിച്ചിട്ടുണ്ടോ?. ആശുപത്രികളിൽ അനുഭവപ്പെടുന്ന തിക്കും തിരക്കുമാണ് ഇതിനുള്ള ഉത്തരങ്ങൾ. ഇന്നത്തെ പല അസുഖങ്ങളും കേട്ടു കേഴ്വിപോലും ഇല്ലാത്തതാണ്. ഡെങ്കിപ്പനി , ചിക്കൻകൂനിയ , വൈറൽ പനി , തക്കാളി പനി , കുരങ്ങു പനി , കൊവിഡ് -19 എന്നിങ്ങനെ നീളുന്ന എത്രയെത്ര പുതിയ അസുഖങ്ങൾ. ഇവയെല്ലാം പകർച്ച വ്യാധികൾകൂടിയാണെന്ന് നമ്മൾ തിരിച്ചറിയണം. ചികിത്സ ലഭിക്കാത്ത പലതരം മാരകരോഗങ്ങൾക്കും , മരണങ്ങൾക്കും തുടർന്ന് സമൂഹത്തിലുണ്ടാകുന്ന ദുരിതങ്ങൾക്കുമെല്ലാം കാരണം ഈ മാലിന്യക്കൂമ്പാരങ്ങൾ തന്നെ. "വെളുക്കുമ്പോൾ കുളിക്കേണം വെളുത്തമുണ്ടുടുക്കേണം" എന്ന് പണ്ടാരോ പാടിയ പദ്യ ശകലത്തിലെ ഈ വരികൾ ശുചിത്വബോധത്തിന് ഊന്നൽ നൽകുന്നതാണ്. ദിവസവും ഒരു നേരമെങ്കിലും കുളിക്കാത്ത കേരളീയർ ചുരുക്കമാണ്. നമ്മൾ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നവരാണ്. എന്നാൽ പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ നമ്മൾ പുറകിൽ തന്നെയാണ്. പാശ്ചാത്യർ വൃത്തിയുടെ കാര്യത്തിൽ നമ്മളെക്കാൾ വളരെ മുമ്പിലാണ്. വീടും പരിസരവും പോലെ പൊതുസ്ഥലവും അവർ വൃത്തിയായി സൂക്ഷിക്കുന്നു. അവർ റോഡിൽ ഒരു കടലാസുകഷണം പോലും ഇടുകയില്ലത്രെ. മാലിന്യങ്ങൾ നിക്ഷേപിക്കാൻ അവിടെ പ്രത്യേകം സ്ഥലങ്ങളുണ്ട്. നമ്മുടെ നാടും ഇതുപോലെ മാറണം . ജനങ്ങളുടെ പൗരബോധം വളർത്തുകയാണ് ഏറ്റവും നല്ല മാർഗ്ഗം. പരിസരം ശുചിയായി സൂക്ഷിക്കണമെന്ന് അവർക്ക് സ്വയം തോന്നണം. അതൊരു കടമയാണെന്ന് വിചാരമുണ്ടാകണം. ജീവിതത്തിൽ മാറ്റത്തിന് കല്പിക്കുന്ന പ്രാധാന്യത്തെക്കാൾ നാം ശ്രദ്ധിക്കേണ്ടത് ശുചിത്വബോധത്തിനാണ്. ഭൂരിപക്ഷം ശുചിത്വം പാലിക്കുകയും ന്യൂനപക്ഷം അത് പാലിക്കാതിരിക്കുകയും ചെയ്താൽ യാതൊരു പ്രയോജനവുമില്ല. അഴകും , ആരോഗ്യവും ആഗ്രഹിക്കാത്തവരില്ല ശുചിത്വം അവയുടെ അടിസ്ഥാനഘടകമാണ്. ആദ്യമായി നാം നമ്മുടെ കാര്യങ്ങളിൽ ശുചിത്വം പാലിക്കണം. പടിപടിയായി എല്ലാതലങ്ങളിലേയ്ക്കും അത് വ്യാപിപ്പിക്കണം. നമ്മൾ ഒാരോരുത്തരും മറ്റുള്ളവർക്ക് നല്ല മാതൃകകളായിരിക്കണം. എല്ലാവരും ശുചീകരണത്തിൽ ശ്രദ്ധിക്കുമ്പോൾ നാം ആരോഗ്യമുള്ള സമൂഹമായിത്തീരും. ആരോഗ്യമുള്ള ശരീരത്തിനു മാത്രമെ ആരോഗ്യമുള്ള മനസ്സിനെ ഉൾക്കൊള്ളാൻ കഴിയു എന്ന് നാം ഒാർക്കേണ്ടതാണ്. ഇതിലൂടെ നമ്മുടെ രാജ്യത്തിന്റെ ഭംഗി പലമടങ്ങ് വർദ്ധിക്കുകയും ചെയ്യും. “Prevention is better than cure ” എന്ന് ഇംഗ്ലീഷിലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മലയാളത്തിലും ഉള്ള പഴഞ്ചൊല്ലുകൾ മറ്റുള്ളവരെ ഉപദേശിക്കുവാൻ മാത്രമുള്ളതല്ല എന്നും സ്വന്തം ജീവിതത്തിലും കൂടി നടപ്പാക്കേണ്ട കാര്യമാണെന്നും നമ്മൾ ഒാർത്തേ മതിയാകൂ. "കേരളമേ നിൻ ഒാമനപ്പേർ കേൾക്കേ കോൾമയിർ കോള്ളുന്നെൻ ഉള്ളമെന്നും" പ്രിയ സാഹിത്യകാരൻ എസ്. കെ പൊറ്റക്കാടിന്റെ ഈ വരികൾ എന്നും അനശ്വരമായി നില്ക്കട്ടെ എന്ന് പ്രാർത്ഥിക്കാം; അതിനു വേണ്ടി പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം