"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
21:10, 5 മേയ് 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
ഇന്നലെ പെയ്ത വേനൽ മഴയുടെ ബാക്കിയായി അവിടെയുള്ള പുൽക്കൊടിയിൽ തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികളെ നോക്കിയിരിക്കുകയായിരുന്നു അവൾ. അവൾ പതിയെ ചിന്തകളിൽ മുഴുകി. പണ്ട് വേനലവധി വന്നാൽ മുത്തശ്ശിയുടെ കൂടെ നിൽക്കാൻ പോകും. അവിടെ വീടിനു മുന്നിൽ നിന്നാൽ പുഴ കാണാം. പക്ഷികളുടെ കളകളാരവം കേട്ടാണ് അവൾ ഉണരാറുള്ളത്. പൂത്തുയ തുടങ്ങുന്ന മാവിൻ ചില്ലകളെ നുള്ളിയതിന് മുത്തശ്ശിയുടെ അടുത്തുനിന്ന് വഴക്ക് കേട്ടതും, കുറച്ചു കഴിയുമ്പോൾ മടിയിലിരുത്തി ലാളിക്കുന്നതും കഥകൾ കേട്ടതും പുഞ്ച വയലിൽ പോയ ഓർമ്മകളും അവളുടെ മനസ്സിലേക്ക് തള്ളിക്കയറി. പിന്നെ എല്ലാം പെട്ടെന്ന് തകിടംമറിഞ്ഞു. അച്ഛൻറെ ജോലിസംബന്ധമായ സ്ഥലംമാറ്റം അവൾക്ക് ഉൾക്കൊള്ളാനായില്ല. പറിച്ചു മാറ്റിയ ഒരു ചെടിയുടെ അവസ്ഥ ആയിരുന്നു അവൾക്ക്. വിസ്തരിച്ച് കിടക്കുന്ന പറമ്പുകളിൽ ഓടിനടന്ന് കളിച്ച അവൾക്ക് ഫ്ലാറ്റുകളിൽ ഒതുങ്ങി കഴിയാൻ താല്പര്യമുണ്ടായില്ല. പിന്നെ അവൾ അതുമായി പൊരുത്തപ്പെട്ടു. പിന്നെ പിന്നെ മണ്ണുമായും സംസ്കാരവുമായും അകന്നു. പഴമയെ മറക്കുന്ന മലയാളികൾ ഇന്ന് വിരളമല്ല. പെട്ടെന്ന് ചിന്തകളിൽ നിന്ന് ഉണർന്നു. ഇന്ന് നാലു ചുവരുകളിൽ ആയത് കണ്ണിൽ പോലും കാണാൻ സാധിക്കാത്ത ഒന്നിൽ നിന്നാണ്. ഈ കാലഘട്ടം മറന്ന് തുടങ്ങിയ പഴമയിലേക്കും സംസ്കാരത്തിലേക്കും തിരിച്ചു പോകാനുള്ള അവസരം കൂടിയാണ്. നമുക്കും പലതും സാധിക്കുമെന്ന് എന്ന് അവൾ മനസ്സിലാക്കി. ലോക്ക്ഡൗൺ ഒരിക്കലും മനസ്സിന്റെ കുതിപ്പിനെ തടയില്ല. നമുക്കായി അക്ഷീണം പ്രവൃത്തിക്കുന്നവർക്കായി നമുക്ക് കുറച്ചുനാൾ വീട്ടിലിരിക്കാമെന്നു അവൾ തിരിച്ചറിഞ്ഞു. സന്തോഷം പാർക്കിലും തിയേറ്ററുകളിലും മാത്രമല്ല നമ്മുടെ നമ്മുടെ കൊച്ചുവീടും ഒരു വലിയ സ്വർഗ്ഗമാണ്. കൊറോണ ധാരാളം പേരുടെ ജീവൻ നഷ്ടപ്പെടുത്തി. ധാരാളം നഷ്ടം ഉണ്ടാക്കിയെങ്കിലും ഓടി പായുന്ന നാഗരിക മനുഷ്യന് ധാരാളം തിരിച്ചറിവുകൾ നൽകി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ