"ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/അക്ഷരവൃക്ഷം/കിങ്ങിണിതത്തയും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കിങ്ങിണിതത്തയും കൂട്ടുകാരും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

20:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

കിങ്ങിണിതത്തയും കൂട്ടുകാരും

സുബ്ബുക്കരടിയും, ചിമ്പുവാനയും, കിങ്ങിണിതത്തയും വളരെ അടുത്ത ചങ്ങാതിമാരായിരുന്നു.

ഒരു ദിവസം മൂന്നു പേരും കൂടി കാട്ടിലൂടെ കാഴ്ചകൾ കണ്ടു നടന്നു. കുറെ കഴിഞ്ഞപ്പോൾ അവർക്ക് വിശപ്പ് തുടങ്ങി. മൂന്ന് പേരും ഭക്ഷണം തേടി പല വഴിക്ക് യാത്രയായി.ചിമ്പുവാന കരിമ്പിൻ തോട്ടത്തിലേക്കും, കിങ്ങിണിതത്ത നെൽക്കതിർ തിന്നാനും, സുബ്ബുക്കരടി തേൻ കുടിക്കാനും പോയി. കരിമ്പ് തിന്ന് വയർ നിറച്ചു തിരിച്ചു വന്ന വഴി ചിമ്പുവാന ഒരു വാഴത്തോട്ടം കണ്ടു. ചിമ്പുവിന് പഴം തിന്നാൻ കൊതി തോന്നി. അങ്ങനെ തോട്ടത്തിന്റെ ഉടമ കുറച്ച് വാഴത്തൈകൾ ചിമ്പുവാനയ്ക്ക് കൊടുത്തു. ചിമ്പുവാന Iതൈകളുമായി കൂട്ടുകാരുടെ അടുത്തെത്തി.മൂന്ന് പേരും കൂടി, തൈകൾ നട്ടു നനച്ചു. കുറെ ദിവസം. കഴിഞ്ഞപ്പോൾ സുബ്ബുക്കരടിയാണ് ആ കാഴ്ച കണ്ടത് .

അതിലൊരു വാഴ കുലച്ചു നിൽക്കുന്നു. അവൻ ചെന്ന് ചിമ്പുവിനെയും,കിങ്ങിണിയേയും കൊണ്ടുവന്ന് ആ കാഴ്ച കാണിച്ചു കൊടുത്തു. അവർക്ക് സന്തോഷം അടക്കാനായില്ല. വാഴക്കുല പഴുക്കാൻ വേണ്ടി അവർ കാത്തിരുന്നു.അങ്ങനെ പഴം പഴുത്തു . മൂന്നു പേരും വാഴക്കുല വെട്ടി തിന്നാനായി കൊണ്ടു പോകുമ്പോൾ നേർത്ത ചാറ്റൽ മഴയും പെയ്തു.കരടി വേഗം ഒരു വാഴയില വെട്ടി തലയിൽ വെച്ചു. തത്ത ആനപ്പുറത്തിരുന്ന് കയ്യിലുള്ള കുട ചൂടി.പിന്നെയവർ ആകാശത്തേക്ക് നോക്കുമ്പോൾ ഭംഗിയുള്ള മറ്റൊരു കാഴ്ച കണ്ടു.

എഴു നിറങ്ങളിൽ മഴവില്ല്. അതു കണ്ട് അവർക്ക് സന്തോഷമായി.പിന്നീട് അവർ കാട്ടിലേക്ക് പഴക്കുലയുമായി യാത്രയായി.


ദീപ്ത. ഐ. പി
3A ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ