"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണകാലത്തെ ആരോഗ്യചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണകാലത്തെ ആരോഗ്യചിന്ത   ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

20:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണകാലത്തെ ആരോഗ്യചിന്ത     
           രോഗങ്ങൾ ഇല്ലാത്ത അവസ്ഥയെയാണ് സാധാരണയായി "ആരോഗ്യം" എന്നതുകൊണ്ട് ഉന്ദേശിക്കുന്നതു. പാരമ്പര്യവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാധങ്ങൾ എന്നിവ അതിൽ പ്രധാനപെട്ടതാണ്. 
           ആരോഗ്യധൃഢഗാത്രരായ വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത്. നമ്മുടെ ആരോഗ്യപരിപാലനത്തിന് ഏറ്റവും അത്യാവശ്യം പോഷകസമൃദ്ധവും ആരോഗ്യധായകവും ആയ ഒരു ഭക്ഷണരീതിയാണ്  "കലോഹിതാ മിതഭോജി " എന്ന് ആയുർവേദത്തിൽ ഒരു ചൊല്ലുണ്ട്. സമയാ സമയങ്ങളിൽ ഹിതകരമായും മിതമായും ആഹാരം കഴിക്കണം എന്നർത്ഥം. പഴയകാലത്തു ഇത് കൃത്യമായി പാലിച്ചിരുന്നു. പ്രകൃതിക്ക് ഇണങ്ങിയ ഭക്ഷണം ആണ് നമ്മുടെ പൂർവികർ കഴിച്ചിരുന്നത്. ഈ കൊറോണക്കാലം നമ്മുക്ക് ഒരിക്കലും സാധിക്കില്ല എന്ന് വിചാരിച്ചിരുന്ന ആ പഴയ ശീലങ്ങളിലേക്ക് നമ്മെ കൊണ്ടുപോയി എന്ന് വേണമെങ്കിൽ പറയാം. " Fast food is a type of food which ends your life faster" എന്നത് ഒരു തമാശ മാത്രം അല്ല, സത്യം കൂടിയാണ്. 
           "പ്രതിരോധം ആണ് പ്രതിവിധിയേക്കാൾ മെച്ചം " എന്നൊരു ചൊല്ലുണ്ട്. ഇന്നത്തെ നമ്മുടെ സാഹചര്യത്തിൽ ഈ ചൊല്ലിനു  ഒത്തിരിയേറെ പ്രാധാന്യം ഉണ്ട്. രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന തത്വത്തിനു ഊന്നൽ നൽകികൊണ്ട് ഈ കോവിഡ് 19 നെ ചെറുത്തു തോൽപ്പിക്കാൻ നമ്മുടെ സർക്കാർ അക്ഷീണ പരിശ്രമത്തിൽ ആണ് . നമ്മളും ആരോഗ്യപ്രവർത്തകരും എല്ലാം ഇതിൽ സർക്കാരിന് ഒപ്പം ഉണ്ട്. "ബ്രേക്ക്‌ ദി ചെയിൻ", "തുപ്പരുത് തോറ്റുപോകും " എന്ന നമ്മുടെ മുദ്രവാക്യങ്ങൾ ആരോഗ്യ പരിരക്ഷണത്തിൽ ശുചിത്വത്തിനു എത്രത്തോളം പ്രാധ്യാന്യം ഉണ്ടെന്നു ഉയർത്തി കാട്ടുന്നു. 
           നല്ല ശുചിത്വം പാലിക്കുക എന്നുള്ളത് രോഗം വരാതിരിക്കാനും അത് പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല മാർഗം ആണ്. കൈ കൂടെകൂടെ വൃത്തിയായി കഴുകി നമുക്ക് ഈ കൊറോണ വൈറസ് പകരുന്നതിൽ നിന്നും പകർത്തുന്നതിൽ നിന്നും ഒഴിഞ്ഞു മാറാം.  അതോടൊപ്പം നന്നായി വ്യായാമം ചെയ്തും ആവശ്യത്തിനു ഉറങ്ങിയും നമുക്ക് ഈ രോഗം വരാതെ സൂക്ഷിക്കാം. അങ്ങനെ നല്ലൊരു നാളെക്കായി ജീവിക്കാം.
Axina Geo Augustin
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം