"ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/ആത്മഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
| സ്കൂൾ കോഡ്=25059
| സ്കൂൾ കോഡ്=25059
| ഉപജില്ല=എൻ പറവൂർ
| ഉപജില്ല=വടക്കൻ പറവൂർ
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം=കവിത  
| തരം=കവിത  
| color=3
| color=3
}}
}}
{{Verified1|name= Anilkb| തരം= കവിത}}

19:58, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആത്മഗതം

ഇത്രയും നാൾ ആരെക്കൊണ്ടും കഴിയാതിരുന്ന ഒന്ന്
ഇന്നെന്നെക്കൊണ്ട് സാധിച്ചിരിക്കുന്നു
ഞാൻ എവിടെനിന്ന് വന്നുവെന്നോ
എന്നെ നശിപ്പിക്കാനുള്ള മരുന്നെന്താണെന്നോ
അറിയാതെ മനുഷ്യ‍‍ർ വലയുന്നു.
നഗ്നനേത്രങ്ങൾക്ക് ഗോചരമല്ലാത്ത ഞാൻ
റോ‍ഡുകൾ വിജനമാക്കി, മലിനീകരണം കുറച്ചു
അങ്ങിനെ ആവാസ വ്യവസ്ഥയുടെ തോഴനായി.
ലോകം മുഴുവൻ ഞാൻ പടർന്നു പിടിച്ചു .
‍ഞാനെന്ന ഭാവം പലരിൽ നിന്നും അറുത്തുമാറ്റി.
അഹങ്കാരം അലങ്കാരമായണിഞ്ഞവരെ നിസ്സഹായരാക്കി
മതിമറന്ന ഭരണാധികൾക്കൊരു താക്കീതാ
കാനെങ്കിലും കഴിഞ്ഞെങ്കിൽ ഞാൻ ധന്യനായി
അക്രമികളെ മാത്രമായല്ല വിപത്ത് ബാധിക്കുക
യെന്നതാണ് പ്രകൃതി നിയമം
അതിനാൽ പെട്ടു പോയ നിരപരാധികളോടു
മാപ്പ് .....
ഇരവുകൾ പകലാക്കിയ ആരോഗ്യപ്രവർത്തകരോട്
നന്മ നിറഞ്ഞ നിയമപാലകരോട്
കനിവിന്നുറവ പടർത്തിയ സുമനസ്സുകളോട്..
ഒരധ്യാപകനെപ്പോലെ പലപാഠങ്ങളും മനുഷ്യരെ പഠിപ്പിച്ചു.
പലരും അവരിലൊളിഞ്ഞിരുന്ന സ‍ർഗ്ഗവാസനകളെ തിരിച്ചറിഞ്ഞു.
നിറയെ മരങ്ങളുള്ള നിറയെ ചെടികളുള്ള
ഒരു നല്ല പ്രകൃതിയായ് മാറുമ്പോൾ
സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളിലേക്ക്
ഈ ലോകം മടങ്ങുമ്പോൾ
മനുഷ്യരിലെ അഹന്ത മുട്ടുമടക്കുമ്പോൾ
ഞാൻ ഇവിടം വിടും.
കെട്ടകാലത്തിന്റെ തിന്മകളെ തുടച്ചുമാറ്റിക്കൊണ്ട്.............
 

നവാൽ ഫർഹീൻ കെ എ
9 B ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത