"രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/ആരോഗ്യം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edit)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  3
| color=  3
}}
}}
{{Verified1|name=supriyap| തരം=  ലേഖനം}}

18:56, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യം ശുചിത്വത്തിലൂടെ
ശുചിത്വം എന്നാൽ നമ്മുടെ വീടും പരിസരവും അതേ പോലെ തന്നെ നമ്മുടെ ശരീരവും വൃത്തിയായി സൂക്ഷിക്കുക എന്നാണ്. ഇതിൽ പരിസ്ഥിതി ശുചിത്വം പാലിക്കുക നിർബന്ധം തന്നെയാണ്. കാരണം പരിസ്ഥിതി ശുചിത്വത്താൽ ഉണ്ടാകുന്ന പ്രശ്നം ഒരാളെ അല്ല നാം എല്ലാവരെയും ബാധിക്കുന്നതാണ്. 

ശുചിത്വമില്ലായിമ എന്നത് രോഗ കാരണങ്ങളിൽ ഒന്നാണ്. പരിസ്ഥിതി ശുചിത്വം പാലിക്കുക എന്നത് ഓരോ പൗരന്റെയും കർത്തവ്യമാണ്. പരിസ്ഥിതി ശുചിത്വം പാലിക്കുമ്പോഴും വ്യക്തിഗത ശുചിത്വം പാലിക്കുമ്പോഴും നാം നമ്മുടെ പ്രപഞ്ചത്തിൽ നിന്നും നമ്മുക്ക് ശുദ്ധ വായു ശ്വസിക്കാൻ കഴിയുന്നു.ശുചിത്വം പാലിക്കുമ്പോൾ നമ്മുക്ക് രോഗ മുക്തി നേടാൻ സാധിക്കുന്നു.

ചിക്കൻ പോക്സ്, മലേറിയ... എന്നുപോലുള്ള രോഗങ്ങൾ നമ്മുടെ ചുറ്റുപാടിൽ നിന്നും ഉണ്ടാകുന്നതാണ്. അതിനായി നാം പരിസരം വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക് പോലുള്ളവ നമ്മുടെ ലോകത്തിനു തന്നെ നാശം വിതക്കുന്ന ഒന്നാണ്. അതിനാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നാം കുറക്കണം. എല്ലാം അറിയുന്ന നമ്മൾ ഇന്നും ഒരു മടിയും ഇല്ലാതെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു കത്തിക്കുന്നു. ആ പ്ലാസ്റ്റിക്കുകൾ കത്തിക്കുന്ന നാം ഒന്നറിയുക അത് പിന്നീട് നമ്മെ തന്നെ ഇല്ലാതാക്കും. എവിടെയും വെള്ളം കെട്ടികിടക്കാതെ നോക്കുക. വെള്ളം കെട്ടികിടന്നാൽ അതിൽ നിന്നും കൊതുക് പെരുകി നമ്മുക്ക് രോഗം പിടിപെടും. ഇന്നിതാ പുതിയ ഒരു മഹാമാരി കോവിട്-19 നമ്മെ ഇല്ലാതാകാൻ വന്നിരിക്കുന്നു. ഇതും ശുചിത്വം പാലിച്ചാൽ നമ്മുക്ക് ഇല്ലാതാകാം. നമ്മുടെ കുറവ് കൊണ്ട് തന്നെയാണ് ഇന്ന് ഇങ്ങനെയുള്ള രോഗങ്ങൾ പിടിപെടുന്നത്. അത് നാം തന്നെ മാറ്റിയെടുക്കണം എല്ലാ വിധ ശുചിത്വത്തിൽ കൂടെ. ശുചിത്വം അത് പാലിച്ചു തന്നെ ജീവിക്കുക രോഗ പ്രതിരോധം ഒരു പരിധി വരെ നിലനിർത്താം. 
സിദ്ധാർഥ് ഗോവിന്ദ്
3A രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം