"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
അകലങ്ങളിൽ മനസ്സൊന്നാവാം<br>
അകലങ്ങളിൽ മനസ്സൊന്നാവാം<br>
ഒരു മനസ്സാൽ മനം കൊണ്ട് കൈകോർക്കാം.<br>
ഒരു മനസ്സാൽ മനം കൊണ്ട് കൈകോർക്കാം.<br>
ഇനി പഠിച്ച് പഠിപ്പിക്കുന്ന പാഠമിതാകാം.........
ഇനി പഠിച്ച് പഠിപ്പിക്കുന്ന പാഠമിതാകാം.........
</center>   
</center>   
{{BoxBottom1
{{BoxBottom1

18:39, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

"പാഠം"

സർഗസംഗീത വിസ്മയ ഞാണിൻകഥ
വയലാറിൻ ചെമ്പൻ കുതിരയിലൂടെ പഠിച്ച് പഠിപ്പിച്ചു നാം
അകത്തളങ്ങളിൽ കൊട്ടാരകൊത്തളങ്ങളിൽ
ചവിട്ടിമെതിച്ച് വിജയിച്ചഗാനം കേട്ട്കോരിത്തരിച്ചു നാം
നിസ്സാഹായതയുടെ മൗനം വേദന പിയത്തയിലൂടെ
വെണ്ണക്കല്ലിൻ കഥ പഠിപ്പിച്ചു നാം
സമ്പന്നനും ദരിദ്രനും രണ്ടുതട്ടിലെന്നുള്ള
പൊട്ടക്കഥ കുട്ടികളെ പഠിപ്പിച്ച് പറ്റിച്ചു നാം
മുടിചൂടാമന്നരുടെയിടയിലെ കാലനില്ലാകാലം,
പുതുയുഗപ്പിറവി,വിസ്മയങ്ങൾ,പഠിപ്പിച്ചു നാം
എല്ലാം ഞൊടിയിടയിൽ മാറിമറയുന്നതു കണ്ടു നാം
ലോകത്തിൻപൊള്ള പൊങ്ങച്ചത്തെ കാലം
തേർവാഴ്ച്ചയിലൂടെ ചവിട്ടി മെതിക്കുന്നതും കാണുന്നു നാം
പേരിൻ കിരീടവുമായി,കിരീടം വയ്ക്കത്തരാജാവായ്
മാനവനെ കീടമായി കാണുന്നു,വാഴുന്നു ,കൊറോണയെന്ന നീയും
'ഇന്ന് ഞാൻ ക്ഷണിക നേരം കൊണ്ടൊരുവൻ'
നിൻ നീതിന്യായം കൊണ്ട് മുന്നേറുന്നു
ആർത്തട്ടഹസിക്കുന്നു;വിറയ്ക്കുന്നു മനിതനും
കടുകിലൊളിക്കുന്നു ജീവനുവേണ്ടി,
നിസ്സഹായതയിൽ മുഖം മറച്ച് മാനവർ
പുറന്തോടിനുള്ളിലേയ്ക്ക് വലിയുന്നിതാ..
സർഗസംഗീതത്തിനപ്പുറം
അതിർത്തി കൊട്ടിയടയ്ക്കുന്നതിനപ്പുറം
ഒരു കൈക്കുമ്പിളിലൊതുങ്ങുന്നു ലോകം
നാമൊന്നായി ചിന്തിക്കും കാലം
അകലങ്ങളിൽ മനസ്സൊന്നാവാം
ഒരു മനസ്സാൽ മനം കൊണ്ട് കൈകോർക്കാം.
ഇനി പഠിച്ച് പഠിപ്പിക്കുന്ന പാഠമിതാകാം.........

ശ്രീമതി.നസീറബീഗം എ
മലയാളം അദ്ധ്യാപിക ഗവ. മോ‍ഡൽ എച്ച്. എസ്സ് ഫോർ ഗേൾസ് ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത