"ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/വൈറസ്(സിനിമാസ്വാദനക്കുറിപ്പ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHEEBA2018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= ലേഖനം | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
17:14, 5 മേയ് 2020-നു നിലവിലുള്ള രൂപം
വൈറസ്
കഴിഞ്ഞ വർഷം കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു മഹാമാരിയെന്ന് വിശേഷിപ്പിക്കാവുന്ന നിപ്പയെ ആസ് പദമാക്കി ആഷിക്ക് അബു ഒരുക്കിയ മലയാള ചലച്ചിത്രമാണ് വൈറസ്. വൈറസ് എന്ന ഈ സിനിമ തികച്ചും വലിയ ഒരു പോരാട്ടത്തിന്റെ ഫലമാണ്. നിപ്പയിലൂടെ സംഭവിച്ചതെന്ത് എന്നതിനെക്കുറിച്ച് വ്യക്തതയുള്ള ഈ കേരള ജനതയ്ക്കു മുന്നിൽ ഇത്തരമൊരു കഥയെ ത്രില്ലിംങ് ആയി അവതരിപ്പിക്കുക എന്നത് ഏതൊരു സംവിധായകനും കടുത്ത വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്താണ് ആഷിക്ക് അബു തന്റെ ഈ സിനിമയെ സൃഷ്ടിച്ചത്.
ഭയം, പോരാട്ടം, അതിജീവനം എന്നീ മൂന്നു വാക്കുകളിലൂടെയാണ് സംവിധായകൻ സിനിമയുടെ കഥയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്നു ഘട്ടങ്ങളിലൂടെ തന്നെയാണ് സിനിമ കടന്നു പോകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് കേരളത്തെ പിടിച്ചുലച്ച മഹാമാരിയിലേക്ക് പടർന്നു കയറുകയാണ് ക്യാമറ. പിന്നെ പോരാട്ടത്തിന്റെ നാളുകൾ. ഭരണകൂടവും ആരോഗ്യസംവിധാനങ്ങളും ജനസമൂഹവും ഒത്തുചേർന്ന് ജീവൻ മറന്നുള്ള പോരാട്ടത്തിന്റെ ഒടുവിൽ അതിജീവനത്തിന്റെ ഒരു വലിയ പുതിയൊരു മാതൃക സൃഷ്ടിച്ചു കൊണ്ടാണ് സിനിമ ചരിത്രത്തിൽ ഇടം നേടിയത്. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ ആവുന്ന രീതിയിലാണ് ആഷിക്ക് അബു ചിത്രത്തെ ആറ്റിക്കുറുക്കി എടുത്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് മുഹസിൻ പെരാരിയും കൂടാതെ ഷറഫു, സുഹാസ് എന്നിവരുടെ തിരക്കഥ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല. ഈ സിനിമ നിപ്പയ്ക്ക് എതിരെ പോരാടിയ ഓരോരുത്തർക്കുമുള്ള ആദരവാണ്. എന്നാൽ അതിനൊക്കെ അപ്പുറത്ത് മനുഷ്യരായിക്കാണാൻ കൂടി ഈ സിനിമ പഠിപ്പിക്കുന്നു. ഈ സിനിമയിൽ നായകന്മാരോ നായികമാരോ ഇല്ല. മോർച്ചറിയിലെ ജോലിക്കാർ വരെ ഒരുമനസ്സോടെ പ്രവർത്തിക്കുന്നതിന്റെ കൂടി നേർക്കാഴ്ചയാണ് ഈ സിനിമ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം