"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/വഴി തെറ്റുന്ന യുവത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വഴി തെറ്റുന്ന യുവത്വം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

16:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

വഴി തെറ്റുന്ന യുവത്വം

മയക്കുമരുന്ന് കൊണ്ട് ഉണ്ടാകുന്ന ഒരുപാട് അപകടങ്ങൾ ഇന്ന് ദിനപ്പത്രങ്ങളിലും മറ്റു സമൂഹ മാധ്യമങ്ങളിലും ഒരു സ്വഭാവികവാർത്തയായി മാറിക്കഴിഞ്ഞിരിക്കുന്നു. യുവതലമുറ ഭൂരിഭാഗവും മയക്കു മരുന്ന് മാഫിയകളുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനെ കുറിച്ച് മഹാ കവയിത്രി സുഗതകുമാരി ടീച്ചർ പറയുന്നു, "മയക്കു മരുന്ന് കുട്ടികളുടെ ബുദ്ധിശക്തിയെ ബാധിക്കുന്നു."അതുപോലെ തന്നെ ഇത് അവരുടെ ഓർമ ശക്തിയെയും ബാധിക്കുന്നതാണ്. യഥാർത്ഥത്തിൽ പറഞ്ഞാൽ ഇത് അവരുടെ തലച്ചോറിനെ പ്രവർത്തനരഹിതമാക്കുന്നു. ക്ഷണനേരത്തെ സുഖത്തിനു വേണ്ടി അവർ സ്വയം നശിക്കുകയും ഭാവി തലമുറയെ ഇരുട്ടിലാക്കുകയും ചെയ്യുന്നു. ഇത് നിഷ്കളങ്കരായ കുട്ടികളെയും ബാധിക്കുന്നു. മയക്കുമരുന്നിനു കീഴടങ്ങിയ കുട്ടികളുടെ ദൈന്യംദിന ജീവിതത്തിലെ ഒരു അവിഭാജ്യഘടകമായി ലഹരി വസ്തുക്കൾ മാറിയിരിക്കുന്നു. ഈ പൊതു സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി കൊക്കെയ്ൻ, ബ്രൗൺഷുഗർ, കഞ്ചാവ്...തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം ചെറുക്കുന്നതിനായി പോലീസ് മാത്രം അല്ല, നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യുക.ഇങ്ങനെ ഒരു പ്രതിജ്ഞ ഓരോ പൗരനും എടുത്താൽ നമ്മുടെ സമൂഹത്തെ തന്നെ ഇത്തരത്തിലുള്ള മയക്കു മരുന്ന് മാഫിയകളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താനാകും. ലഹരി വിമുക്തമായ നാട് എന്ന സ്വപ്നം സഫലമാകാൻ നമുക്ക് പ്രത്യാശിക്കാം.


നന്ദന ദാസ് pk
7 എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം