"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബ്രേക്ക് ദ ചെയിൻ       | color= 3     ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color= 4     
| color= 4     
}}
}}
{{Verified1|name=supriyap| തരം=  കഥ}}

16:15, 5 മേയ് 2020-നു നിലവിലുള്ള രൂപം

ബ്രേക്ക് ദ ചെയിൻ      

വൈകാശിപുരം എന്ന  ഒരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിലെ ഒരു മെച്ചപ്പെട്ട കുടുംബമായിരുന്നു കേളോത്ത് തറവാട്. അവിടത്തെ കുടുംബനാഥൻ ആയിരുന്നു റിട്ടയേർഡ് കേണൽ വിശ്വനാഥൻ നായർ.കേണലും ഭാര്യയും മകനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു അത്. ഒരു കാലത്ത് രാജ്യത്തിനുവേണ്ടി പൊരുതിയ കേളൽ ഇന്ന് തന്റെ നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ തൽപരനായിരുന്നു.  ആ നാട്ടിലുള്ളവരെയെല്ലാം അദ്ദേഹം സ്നേഹിച്ചിരുന്നു. അവരുടെ ഐക്യവും സമാധാനവും തന്റെ കടമയാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. എങ്കിലും അദ്ദേഹം ഇന്ന് അതീവ ക്ഷീണിതനാണ്. പ്രായം അദ്ദേഹത്തിന്റെ ശരീരത്തെ തളർത്താൻ തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ മനസ്സ കീഴടങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ഒരു വിമുക്ത ഭടൻ എന്ന നിലയിൽ പൊരുതുക വിജയിക്കുക എന്നാണ് അദ്ദേഹം ഗ്രാമവാസികളോട് പറഞ്ഞിരുന്നത്. തന്നെപ്പോലെ തന്റെ മകനും ഒരു പട്ടാളക്കാരനാകാൻ അദ്ദേഹം ആഗ്രഹിച്ചു.   കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകന് പട്ടാളത്തിൽ ഉദ്യോഗസ്ഥനായി ജോലി കിട്ടി.ഇതറിഞ്ഞ കേണലും ഭാര്യയും വളരെയേറെ സന്തോഷിച്ചു.   അങ്ങനെയിരിക്കെ ഇന്ത്യ ഒട്ടാകെ കൊറോണ എന്ന മഹാവ്യാധി പടർന്നു.പിന്നീട് ഈ പൈറസിനെതിരെ പോരാടുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വാശി ആയിരുന്നു വിശ്വനാഥന്റെ നേതൃത്വത്തിൽ ആ ഗ്രാമത്തിലെ ജനങ്ങളെല്ലാം വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണയ്ക്കെതിരെ പോരാടി.  അദ്ദേഹം ജനങ്ങൾക്കായി "ബ്രേക്ക് ദ ചെയിൻ "  എന്ന മുദ്രാവാക്യമുയർത്തി. ആ നാട്ടിലെ പുഴകളും കുന്നുകളും മരങ്ങളും അതേറ്റു ചൊല്ലി " ബ്രേക്ക് ദ ചെയിൻ.... ബ്രേക്ക് ചെയിൻ... ബ്രേക്ക് ദ ചെയ്ൻ...

ആരതി കെ
9 N മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ